മെഡിക്കല്‍ കോളജ് ക്യാമ്പസിൽ അലഞ്ഞുനടന്ന പശുവിനെ വിറ്റ ഡ്രൈവര്‍ പിടിയില്‍
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരന്‍ കസ്റ്റഡിയില്‍.പശുവിനെ കച്ചവടക്കാർക്ക് കൈമാറുന്നതിനിടെയാണ് മെഡിക്കൽ കോളേജിലെ ഡ്രൈവർ ബിജു മാത്യു പിടിയിലായത്. ക്യാമ്പസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തുപാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി. തനിക്ക് സാമ്പത്തികപ്രയാസമുണ്ടെന്നും പണം വേണ്ടതിനിലാണ് കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.പ്രതി ഇത്തരത്തിൽ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.