തൃശൂർ പൂരത്തിന് കൊടിയേറി ; തെക്കേ ഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ
തൃശൂർ പൂരത്തിന് കൊടിയേറി. നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കും നാഥനെ വലം വെച്ച് കൊണ്ട് നെയ്തലക്കാവിലമ്മ നടയിലെത്തുന്നത് കാണാൻ നൂറ് കണക്കിനാളുകൾ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്. എറണാകുളം ശിവ കുമാറിന്റെ ശിരസിലേറി രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി.വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്.വടക്കും നാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നൂറു കണക്കിനാളുകൾ ദേവിയെ കാത്ത് നിന്നു.പതിനൊന്ന് മണിയയോടെ മണികണ്ഠനാലിൽ എത്തി ഗണപതി ക്ഷേത്രത്തിനടുത്ത് നിന്ന് മേളം തുടങ്ങി. മേളത്തിന്റെ […]