ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം, ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം വനിതാ താരങ്ങൾക്കും നൽകുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നൽകുന്നത്. പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുന്നതിലൂടെ ലിംഗസമത്വം ഇന്ത്യൻ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്.
