Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്പിന്നില്‍ ഇ.പി ജയരാജന്റെ ആസൂത്രണം: എംഎം ഹസന്‍

  • 25th June 2022
  • 0 Comments

മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത അക്രമമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ്എഫ്‌ഐക്കാര്‍ നടത്തിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ജൂണ്‍ 21-ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് 24-ന് എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച […]

Kerala News

പിണറായിയുടെ ഭരണത്തില്‍ അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ,വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യം

  • 19th June 2022
  • 0 Comments

വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.തൃക്കാക്കര തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ വി.ഡി.സതീശനാണെന്ന ജയരാജന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. വ്യാജ വീഡിയോ ഉണ്ടാക്കിയെന്ന ജയരാജന്റെ ആരോപണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ട് തന്നെ നിയമപരമായി നേരിടും. കാര്യങ്ങള്‍ മാറ്റി മാറ്റി പറയാനും യു.ഡി.എഫിന് അനുകൂലമായി കാര്യങ്ങള്‍ തിരിച്ച് കൊണ്ട് […]

Kerala News

വേറെ പണിയൊന്നും ഇല്ലാത്തവര്‍ കേസ് കൊടുക്കുന്നതാണ് നല്ലത്, വിഡി സതീശനെ പരിഹസിച്ച് ഇ പി ജയരാജന്‍

  • 16th June 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ പരാതിയില്‍ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ‘കേസ് കൊടുത്തോട്ടെ. ഇവിടെ ആര്‍ക്കും കേസ് കൊടുക്കാന്‍ അവകാശമുണ്ട്. പ്രതിപക്ഷ നേതാവ് എന്തുകണ്ടിട്ടാണ് കേസ് കൊടുക്കുന്നത്. വേറെ പണിയൊന്നും ഇല്ലാത്തവര്‍ കേസ് കൊടുക്കുന്നതാണ് നല്ലത്’, ഇ.പി പറഞ്ഞു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്.തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചു. ഇത്തരം സംസ്‌കാരം നമ്മുടെ രാജ്യത്ത് പാടില്ല. രാഷ്ട്രീയ […]

Kerala News

ഇ പിയുടെ പേര് ബോധപൂര്‍വം ഒഴിവാക്കി, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

  • 16th June 2022
  • 0 Comments

വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. റിപ്പോര്‍ട്ടില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്ന് സതീശന്‍ പറഞ്ഞു. ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവി വരുണ്‍ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു. കണ്ണൂര്‍ സ്വദേശി ആയ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദത്തിന് വഴങ്ങിയെന്നും അതിനാല്‍ അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും […]

Kerala News

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല, ചട്ടം നോക്കുകയാണെങ്കില്‍ ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയത് – ഇന്‍ഡിഗോ

  • 16th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കി ഇന്‍ഡിഗോ വിമാനക്കമ്പനി. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു. ചട്ടം നോക്കുകയാണെങ്കില്‍ പ്രതിഷേധക്കാരേക്കാള്‍ അവരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറയുന്നത്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്നാണ് […]

Kerala News

വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജന്‍, അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും-കെ സുധാകരന്‍

  • 15th June 2022
  • 0 Comments

വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. അദ്ദേഹത്തിന് എതിരെയാണ് കേസെടുക്കേണ്ടത്. ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ് ഇ.പി ചെയ്യുന്നത്. കള്ളം പറയാനും വിടുവായത്തം പറയാനും മാത്രമാണ് ഇ.പി വാതുറക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമം സിപിഎം അവസാനിപ്പിക്കണമെന്ന് […]

Kerala News

ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളി,പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചു

  • 15th June 2022
  • 0 Comments

ഇൻഡിഗോ വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടന്ന പ്രതിഷേധത്തിൽ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് ഉണ്ട് . ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ഡി.ജി.സി.എ.യ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം […]

Kerala News

ആക്രമിക്കാനുള്ള ശ്രമം താന്‍ തടയുകയാണുണ്ടായത്, അതില്‍ വിമാനക്കമ്പനി തന്നോട് നന്ദി പറയുകയാണ് വേണ്ടത്- ഇപി ജയരാജന്‍

  • 14th June 2022
  • 0 Comments

മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം താന്‍ തടയുകയാണുണ്ടായതെന്നും അതില്‍ വിമാനക്കമ്പനി തന്നോട് നന്ദി പറയുകയാണ് വേണ്ടതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്ത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസ് വിമാന ടിക്കറ്റ് എടുത്ത് കൊടുത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനായി നടത്തിയ ഭീകര പദ്ധതിയാണിതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ടിക്കറ്റെടുത്ത് കൊടുത്ത് വിമാനത്തില്‍ കയറ്റിയിട്ട് ഭീകരന്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനം നടത്തിയതിനെ എത്ര ലാഘവത്തോടെയാണ് കാണുന്നത്. നിങ്ങള്‍ മാധ്യമങ്ങളല്ലേ അതിനെ ജനങ്ങളുടെ മുന്നില്‍ […]

Kerala News

വിമാനത്തിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്ത്വം ഇ പി ജയരാജന് മാത്രം, വധശ്രമത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല

  • 14th June 2022
  • 0 Comments

വിമാനത്തിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്ത്വം ഇ പി ജയരാജന് മാത്രമാണെന്നും, അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിനെതിരെയും ചെന്നിത്തല അപലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്ന് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്റെ സഹായത്തോടെയുമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Kerala News

അവൾക്കൊപ്പം, അവൾക്കൊപ്പം എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം പോസ്റ്റിട്ടിരുന്നവരോടാണ് നിങ്ങൾ ഇപ്പോൾ ആർക്കൊപ്പം

അതിജീവിത സർക്കാരിനെതിരെ ഹർജി നൽകിയതിനെ വിമർശിച്ച എൽ‌ഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം.ഇ പി ജയരാജന്റെ പ്രസ്താവന ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണെന്ന് മുൻ എംഎൽഎ വി.ടി.ബൽറാം പറഞ്ഞു.സർക്കാരിനെതിരെ അതിജീവിത നൽകിയ ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ഇപി ജയരാജൻ പരാമർശം. നിയമവിരുദ്ധമായ ഒരു ഇടപെടലും കേസില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്: അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് […]

error: Protected Content !!