Kerala News

‘കണ്ണൂരിലെ ആയുർവേദ റിസോർട്ട്’ അനധികൃത സ്വത്ത് സമ്പാദനം;ഇപി ജയരാജനെതിരെ പി ജയരാജൻ

  • 24th December 2022
  • 0 Comments

ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍.സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചു.മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ എല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ […]

Kerala News

രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുക്കാൻ സാധിച്ചില്ല;ആരോഗ്യം മോശമെന്ന് ഇ പി

  • 16th November 2022
  • 0 Comments

ചികിത്സയിലായതിനാലാണ് തിരുവനന്തപുരത്ത് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മുന്നണി കൺവീനർ ഇപി ജയരാജൻ. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ച് മുന്‍കൂര്‍ അവധി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്ഭവന്‍ ധര്‍ണയില്‍ ഇ.പി ജയരാജന്റെ അസാന്നിധ്യം ചർച്ചയായിരുന്നു തുടർന്നാണ് സ്വന്തം വീട്ടിൽ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി വാർത്താ സമ്മേളനം നടത്തി കാര്യം വിശദീകരിച്ചത്.ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. മൂന്ന് ആഴ്ചത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. […]

Kerala News

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണം;ഇ പി

  • 23rd September 2022
  • 0 Comments

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന് മാതൃകയാണ്. പ്രതിയെ പിടിക്കുന്നതിന് കൃത്യമായ സമയം എടുത്തുള്ള പൊലീസിന്റെ നീക്കം കുറ്റവാളികള്‍ക്കുള്ള താക്കീതാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.കേസില്‍ അറസ്റ്റിലായ പ്രതിക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരന് രാഷ്ട്രീയ പക്വതയില്ല. സുധാകരന്‍ ബോംബ് നിര്‍മ്മാണം നടത്തിയിരുന്ന കണ്ണൂര്‍ കാലത്തില്‍ നിന്നും കെ പി സി […]

Kerala News

ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് ഇ പി,മലര്‍ന്നുകിടന്ന് തുപ്പുന്നുവെന്ന് എ കെ ബാലൻ ബില്ലുകളില്‍ ഒപ്പിടില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി

  • 19th September 2022
  • 0 Comments

രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശൻ പറഞ്ഞു.ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. […]

Kerala News

മഹാബലിയ്‌ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ?’ ഇ പി ജയരാജൻ

  • 17th September 2022
  • 0 Comments

മഹാബലിക്ക് ഓണവുമായി ബന്ധമില്ലെന്ന വി മുരളീധരന്റെ പരാമർശത്തെ വിമർശിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.കേന്ദ്ര മന്ത്രി വിവരമില്ലാത്ത ആളാണ്.ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി.മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു,മഹാബലിക്ക് ഓണവുമായി ബന്ധമില്ലെന്ന മുരളീധരന്റെ പ്രസാതവനയെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ വിമര്‍ശിച്ചിരുന്നു ‘ഓണത്തിന് മാവേലിയുമായി ബന്ധമില്ലത്രേ…!! മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനെയാകും.. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല…. ‘ ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. മഹാബലി […]

Kerala News

ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു,നിയമസഭയിലെ കയ്യാങ്കളി കേസിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഇ.പി ജയരാജന്‍

  • 15th September 2022
  • 0 Comments

നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണപക്ഷം ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തത്. പ്രതിപക്ഷ എംഎല്‍എമാര്‍ വരുമ്പോള്‍ തന്നെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. സ്പീക്കറുടെ ചേംമ്പറിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം സൃഷടിച്ചതെന്നും ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്പറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്.വനിതാ എംഎല്‍എ മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ സ്വഭാവികമായ പ്രതിഷേധത്തെ യുഡിഎഫ് എംഎല്‍എമാര്‍ […]

Kerala News

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമം;പ്രകോപിപ്പിച്ച് ആക്രമണമുണ്ടാക്കുകയാണെന്ന് ഇ പി ആക്രണം ബിജെപി ഒത്താശയോടെയോടെയെന്ന് ആനാവൂര്‍,

  • 27th August 2022
  • 0 Comments

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്രമണത്തിന് പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. അതേസമയംസമാധാനപരമായ അന്തരീക്ഷം തകർക്കാൻ ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു . കല്ലുകളും ആയുധങ്ങളുമായി വന്ന് ആക്രമണം നടത്തി. ആരെങ്കിലും […]

Kerala News

1995ൽ ഇപിയെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചെന്ന കേസ്;ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ

  • 12th August 2022
  • 0 Comments

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ 1995ൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ട്രെയിനിൽ ആക്രമിച്ചെന്ന കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ. കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള സുധാകരന്റെ ഹർജിയിലാണ് ഉടൻ വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 25ന് കേസിൽ അന്തിമവാദം കേൾക്കാമെന്നു ഹൈക്കോടതി അറിയിച്ചു. 1995ൽ ഇ.പി ജയരാജനെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് […]

Kerala News

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുധാകരന്‍

  • 30th July 2022
  • 0 Comments

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമെ അറിയു. ജയരാജന്‍ ആക്രമണ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടി കലാപ ആഹ്വാനത്തിന് തുല്യമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ലക്ഷകണക്കിന് […]

Kerala News

വിമാനത്തിലെ പ്രതിഷേധം: മുഖത്ത് ഇടിച്ചു,’കഴുത്തുഞെരിച്ചു ഇപി ജയരാജനെതിരായ എഫ്‌ഐആര്‍

  • 21st July 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്ര‍ത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.ഇ.പി. ജയരാജൻ മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ […]

error: Protected Content !!