Kerala News

ഇൻഡിഗോ വിമാനത്തിനുള്ളിലെ സംഘർഷം; എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കുന്നു

2022 ജൂണിൽ വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകാരം വലിയതുറ പോലീസെടുത്ത കേസ് ആണ് എഴുതി തള്ളാൻ പോകുന്നത്. വലിയതുറ പോലീസ് കണ്ണൂരിലെത്തിയാണ് പരാതിക്കാർക്കു നോട്ടിസ് കൈമാറിയത്. പൊലീസ് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയെ […]

Kerala News

റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജൻ ; ഇ പി ജയരാജൻ

  • 10th March 2023
  • 0 Comments

വൈദേകം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജനാണെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ. എന്നാൽ അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു.റിസോർട്ട് മുൻ എം ഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി. മാധ്യമ സൃഷ്‌ടി എന്ന നിലയിലാണ് ഇത് വരെ ഈ വിവാദത്തെ […]

Kerala News

വൈദേകം റിസോർട്ട് വിവാദം; ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം

  • 9th March 2023
  • 0 Comments

സമകാലീക കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വൈദേകം റിസോർട്ട് വിവാദത്തിൽ തങ്ങളുടെ പേരിലുള്ള ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനവുമായി ഇപി ജയരാജന്റെ കുടുംബം. സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജനാണ് റിസോർട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ ആഞ്ഞടിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ രംഗത്തെത്തിയെങ്കിലും തുടർന്നുള്ള പാർട്ടി പരിപാടികളിൽ നിന്നെല്ലാം അദ്ദേഹം മാറിനിൽക്കുന്നത് പുതുവിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇ പി ജയരാജന്റെ കുടുംബം […]

Kerala News

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു;തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി നിരന്തരം വിളിക്കുന്നു

  • 4th March 2023
  • 0 Comments

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നുണ്ട്,ചീഫ് മാനേജര്‍ വിളിച്ചിരുന്നു. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കട്ടേയെന്നും തന്റെ നിലപാട് അപ്പോള്‍ പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’പ്രശ്‌നത്തില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. അവര്‍ക്ക് ചിന്തിക്കാനുള്ള സമയം ലഭിച്ചു. നല്ല നിലയിലാണ് അവരുടെ ഇപ്പോഴത്തെ സമീപനം’ ജയരാജന്‍ പറഞ്ഞു.കഴിഞ്ഞ ജൂണ്‍ മാസമാണ് ഇന്‍ഡിഗോ ഇ പി ജയരാജന് […]

Kerala News

ഇപി ജയരാജൻ ഇന്ന് സിപിഎം ജാഥയിൽ;തൃശ്ശൂരിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും

  • 4th March 2023
  • 0 Comments

എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കും.രാവിലെ ചെറുതുരുത്തിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ തേക്കിന്‍കാട് മൈതാനിയിലാണ് സമാപിക്കുക.കഴിഞ്ഞ മാസം 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി പങ്കെടുക്കാത്തത് വിവാദമായിരുന്നു. ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയിൽ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നൽകും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് […]

Kerala News

നടക്കുന്നത് വ്യക്തിഹത്യ;വിവാദങ്ങളില്‍ മറുപടി പറഞ്ഞ് ഇ.പി

  • 24th February 2023
  • 0 Comments

ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിഷയത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയതെന്ന് ഇ പി ജയരാജൻ പറഞ്ഞു.ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും […]

Kerala News

പ്രതിരോധ ജാഥയിലെ അസാന്നിദ്ധ്യം ചർച്ചയായിരിക്കെ ഇ.പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതിയില്‍

  • 24th February 2023
  • 0 Comments

എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തി. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ.പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.ഞായറാഴ്ച യാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ.പി പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും ചടങ്ങിലെത്തി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് സിപിഐഎമ്മിന്റെ […]

Kerala News

എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജാഥയിൽ പങ്കെടുക്കാതെ ഇ പി;അതൃപ്തിയെന്ന് സൂചന

  • 23rd February 2023
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരവേ വിട്ട് നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ നിന്നും ഇപി വിട്ടുനിന്നിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ ഇപിയുടെ നാട്ടിലൂടെയടക്കം ജാഥ കടന്നു പോകുമ്പോൾ മുതിർന്ന നേതാവ് വിട്ടു നിൽക്കുന്നതിന് കൃത്യമായ […]

Kerala News

റിസോര്‍ട്ട് വിവാദം; ഇ.പി. ജയരാജനെതിരെ അന്വേഷണമില്ലെന്ന് എം.വി. ഗോവിന്ദൻ

  • 11th February 2023
  • 0 Comments

കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേകം അന്വേഷണം ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്ന് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും. വിവാദത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് […]

Kerala News

എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട; വ്യക്തിഹത്യക്കെതിരേ ഇ പി

  • 11th February 2023
  • 0 Comments

തനിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ച് വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനാണ് ആരോപണം ഉയർത്തുന്നത്. ഇത് തനിക്കെതിരായ ആസൂത്രിതമായ നീക്കമാണെന്നും ഇ.പി. ആരോപിച്ചു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്. അത് ആരോപണമല്ല വസ്തുതയാണ്. ഭാര്യ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് കമ്പനിക്ക് നൽകിയത്. മകൻ അവന്റെ വരുമാനത്തിൽനിന്ന് നൽകി. ഇതിൽ എവിടെയാണ് തന്റെ അനധികൃതസമ്പാദ്യമായി പറയാനുള്ള വിഹിതമുള്ളത്. പാർട്ടി അറിയാതെ സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുന്ന ആളല്ല ഞാൻ. […]

error: Protected Content !!