kerala Kerala kerala politics

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചു; ഇ പി ജയരാജന്‍

  • 24th November 2024
  • 0 Comments

കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയമുണ്ടാകുമെന്നുമുള്ള പ്രചാരണമാണ് തകര്‍ന്നുവീണതെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

kerala Kerala

പുസ്തക വിവാദം ഗൂഢാലോചനയെന്ന് ഇ.പി ജയരാജന്‍

  • 15th November 2024
  • 0 Comments

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനം തലപൊക്കിയ പുസ്തക വിവാദം ഗൂഢാലോചനയെന്ന് ഇ.പി ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ആണ് ഇ.പി നിലപാട് വ്യക്തമാക്കിയത്. പുസ്തകം താന്‍ എഴുതിയതല്ലെന്നാണ് ഇ.പിയുടെ വാദം. പുസ്തക വിവാദം വോട്ടെടുപ്പിന്റെ അന്ന് തന്നെ പൊട്ടിമുളച്ചതില്‍ ഗൂഢാലോചന ഉണ്ടെന്നും ഇ.പി പറയുന്നു. താന്‍ ആത്മകഥ എഴുതുന്നുണ്ടെന്നും ദേശാഭിമാനിയിലെ ഒരു ലേഖകനാണ് അതിന് സഹായിക്കുന്നതെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്. ആത്മകഥയുടെ കരാര്‍ ആരുമായും ഒപ്പുവച്ചിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപ്പൂര്‍വ്വം നടത്തിയ ശ്രമമാണെന്നും അദ്ദേഹം സെക്രട്ടറിയറ്റ് യോഗത്തില്‍ അറിയിച്ചതായാണ് വിവരം. […]

kerala Kerala kerala politics

ആത്മകഥ വിവാദം; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയേക്കും

  • 15th November 2024
  • 0 Comments

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും. ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന്‍ ആത്മകഥ വിവാദവുമായി […]

Kerala kerala kerala politics

മുകേഷിനെ കൈവിടാതെ ഇ പി ജയരാജന്‍; സംരക്ഷണവുമായി സിപിഎം

  • 29th August 2024
  • 0 Comments

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ മുകേഷ് രാജിവയ്ക്കണമെന്ന സമ്മര്‍ദത്തില്‍ ഉറച്ച നിലപാടുമായി ഇ പി ജയരാജന്‍. രാജി വേണ്ടെന്ന നിലപാടാണ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കിയത്. സി.പി.ഐയില്‍നിന്ന് ഉള്‍പ്പെടെ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ആരോപണം നേരിട്ട കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചാല്‍ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ആര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. മുന്‍പ് രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എല്‍എമാര്‍ക്കും ഒരേ നിയമമാണ്. […]

Kerala kerala

ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം; ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. കെ. സുധാകരന്‍, ശോഭാ സുരേന്ദ്രന്‍, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ജയരാജന്റെ പരാതി. ഡി.ജി.പിക്ക് നല്‍കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്നുമായിരുന്നു ശോഭാ […]

kerala Kerala kerala politics

തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ല; അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്; ഇ പി ജയരാജന്‍

  • 25th April 2024
  • 0 Comments

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന്‍ പറഞ്ഞു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ എത്ര തവണശ്രമം നടത്തിയെന്നും ജയരാജന്‍ ചോദിച്ചു. ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നൈയിലുള്ള കോണ്‍ഗ്രസ് […]

kerala Kerala kerala politics

കോണ്‍ഗ്രസ് കണ്‍ഫ്യൂഷനിലാണ്; സ്ഥാനാര്‍ത്ഥി പട്ടികപോലും ആയില്ല; ഇ പി ജയരാജന്‍

  • 8th March 2024
  • 0 Comments

തിരുവനന്തപുരം: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന് ചാടി. ഇന്നോ നാളെയോ മറ്റാരെങ്കിലും ചാടാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് ഏകീകരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. കേരളത്തിലെ ഇടത് മുന്നണി രണ്ടാഴ്ചക്ക് മുന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതിനിര്‍ണായകമായ തെരഞ്ഞെടുപ്പ് സാഹചര്യത്തിലും ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതു മുന്നണി മാത്രം. കോണ്‍ഗ്രസിലെ ചില സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ബോര്‍ഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിന്‍മാറേണ്ട അവസ്ഥയിലാണെന്നും […]

Kerala News

ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ല;ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; ഇ പി ജയരാജൻ

  • 14th September 2023
  • 0 Comments

സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണ്. ഫെനിയുമായി നേരിട്ട് ബന്ധമോ പരിചയമോ ഇല്ല. കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നുവരെ മുറി എടുക്കുകയോ താമസിക്കുകയോ ചെയ്തിട്ടില്ല. പുറത്തുവന്ന വാർത്തകൾ […]

Kerala News

എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്,മാസപ്പടി വിവാദത്തിൽ ഇ.പി

  • 16th August 2023
  • 0 Comments

മാസപ്പടി വിവാദത്തിൽ ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്തു നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.‘എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് […]

Kerala News

ആലുവയിലേത് ദുഃഖകരമായ സംഭവം; എന്തിനും പൊലീസിനെ കുറ്റംപറയുന്നത് തെറ്റായ പ്രവണത; ഇ പി ജയരാജൻ

  • 31st July 2023
  • 0 Comments

ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വളരെ ദുഃഖകരമാണെന്നും അതിനെ ആരും രാഷ്ട്രീയവൽക്കരിക്കരുതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇ പി ജയരാജൻ പറഞ്ഞു.പൊലീസിന്റെ മനോവീര്യം തകർക്കാൻ മാത്രമേ അതു സഹായിക്കൂ. ആലുവ സംഭവത്തിൽ പൊലീസിന്റെ മുന്നിൽ ഈ പ്രശ്നം വരുന്നത് വൈകിട്ട് ഏഴു മണിക്കാണ്. ഏഴര മണിക്കാണ് പരാതി നൽകിയത്. ഒൻപതു മണിയായപ്പോഴേയ്ക്കും പൊലീസ് അന്വേഷണം നടത്തി […]

error: Protected Content !!