സംരംഭകത്വ വികസന ക്ലബ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: വിദ്യാര്‍ഥികളില്‍ സംരംഭകത്വ ചിന്തകള്‍ വളര്‍ത്തുന്നതിന് വേണ്ടി കാരന്തൂര്‍ മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ രൂപീകരിച്ച സംരംഭകത്വ വികസന ക്ലബിന്റെ ഉദ്ഘാടനം ടാലന്റ് മാര്‍ക്ക് ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശമീര്‍ സഖാഫി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഒ മുഹമ്മദ് ഫസല്‍, കൊമേഴ്‌സ് വിഭാഗം തലവന്‍ ഡോ.പി എം രാഘവന്‍, ശമീര്‍ കാവുംപുറം തുടങ്ങിയവര്‍ സംസാരിച്ചു.കോ.ഓര്‍ഡിനേറ്റര്‍ ഷജിത് കെ പി സ്വാഗതവും […]