പ്രകൃതിക്ക് അനുഗ്രമായി കോവിഡ് ലോക്ഡൗണ്‍; പെറ്റ് പെരുകി ഫുക്കറ്റിലെ കടലാമകൾ
പ്രകൃതിക്ക് അനുഗ്രഹമായി കോവിഡ് ലോക്ഡൗണ്‍. റോഡുകളിലും മറ്റിടങ്ങളിലും മനുഷ്യ വിഹാരം കുറഞ്ഞതോടെ ജീവജാലങ്ങള്‍ സ്വൈര്യ വിഹാരം നടത്താൻ സാധിക്കുന്നുണ്ട് . ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫുക്കറ്റില്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ കടലാമകള്‍ സ്വസ്ഥതയും സമാധാനവും അനുഭവിക്കുകയാണ്. ഇവയുടെ എണ്ണത്തിൽ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം വലിയ തോതിലുള്ള വര്‍ധനയുണ്ടായി. 20 വര്‍ഷത്തിലേറെയായി അപ്രതൃക്ഷമായിരുന്ന ഒലീവ് റിഡ്‌ലി സീ ടര്‍ട്ടിലിനെ ലോക്ഡൗണ്‍ കാലത്ത് പ്രദേശത്ത് കണ്ടെത്തി. ഇവയോടൊപ്പം ഹോക്‌സ്ബില്‍, ലെതര്‍ബാക്ക്, ഗ്രീന്‍ ടര്‍ട്ടില്‍ എന്നിവയും തിരിച്ചുവരവ് നടത്തി. […]
