എന്‍ജോയ് എഞ്ചാമി ഞാന്‍ സംഗീത സംവിധാനം ചെയ്തത്;അറിവിന് സന്തോഷ് നാരായണന്റെ മറുപടി
‘എന്‍ജോയ് എഞ്ചാമി’ എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ‘തേയിലത്തോട്ടത്തിൽ അടിമകളായിരുന്ന തന്റെ പൂർവികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സംഗീതസംവിധായകൻ സന്തോഷ് നാരായണൻ രംഗത്തെത്തിയിരിക്കുകയാണ്.എൻജോയ് എഞ്ചാമി എന്ന ഗാനം നിർമിച്ചതുകൂടാതെ സംഗീതസംവിധാനം നിർവഹിച്ചതും താനാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോര്‍ഡ് ചെയ്തതും താനാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പില്‍ സന്തോഷ് നാരായണന്‍ പറഞ്ഞു. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും […]
