ഇംഗ്ലീഷ് വിംഗ്ലീഷിലെ ശ്രീദേവിയുടെ സാരികൾ ലേലം ചെയ്യുന്നു;വെളിപ്പെടുത്തി സംവിധായിക
ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷിൽ ശ്രീദേവി അണിഞ്ഞിരുന്ന സാരികൾ ലേലം ചെയ്യാൻ സംവിധായികയുടെ പദ്ധതി.സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലേലം. ലേലത്തുക പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് നൽകുക.ഒരു അഭിമുഖത്തിലാണ് ഇംഗ്ലീഷ് വിംഗ്ലീഷിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചെയ്യുന്ന കാര്യങ്ങളേക്കുറിച്ച് ഗൗരി ഷിൻഡേ മനസുതുറന്നത്.ഇതിന് പുറമേ അന്ധേരിയിൽ ഒക്ടോബർ പത്തിന് ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികൾ ഒരുക്കിയത് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജിയാണ്.15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം […]