ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; രോഹിത് ശർമയുടെ പ്രകടനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച് സച്ചിൻ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് ടീമിനെ നയിക്കാന്‍ രോഹിതിനു കഴിയുന്നുണ്ടെന്നുംരോഹിതിന്റെ പ്രകടനം ലോകനിലവാരത്തിനും ഒരുപടി മുകളിലാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ഓപ്പണറായി ഇംഗ്ലണ്ടില്‍ ആദ്യമായി കളിക്കാനിറങ്ങിയ രോഹിത് ഒട്ടും അങ്കലാപ്പില്ലാതെയാണ് ബാറ്റുവീശുന്നതെന്നും ഇംഗ്ലണ്ടിലെ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെട്ട് പെട്ടെന്ന് തന്നെ ബാറ്റിങ് ശൈലിയില്‍ മാറ്റവും വരുത്തിയതായും സച്ചിന്‍ പറഞ്ഞു. ”ഇതുവരെയുള്ള രോഹിത് ഇന്നിങ്‌സുകളുടെ മറുവശമാണ് ഇംഗ്ലണ്ടില്‍ കണ്ടത്. ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍ വലിയ […]
