ഈങ്ങാപ്പുഴ നീന്തലിനിടെ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു
ഈങ്ങാപ്പുഴ: കാക്കവയലിൽ വിദ്യാർത്ഥിനി നീന്തി കുളിക്കുന്നതിടയിൽ മുങ്ങി മരിച്ചു. ഈങ്ങാപ്പുഴ പയോണ പാലാഴി കാലിത്തീറ്റ ഫാക്ടറി ഉടമ കണ്ടത്തും തൊടിയിൽ ഫിലിപ്പിൻ്റെ മകൾ മറിയ (19) ആണ് മരണപ്പെട്ടത്. വീടിനോട് ചേർന്ന് ഫാമിനായി നിർമ്മിച്ച 30 അടി വീതിയും,50 അടി നീളവും, 20 അടി ആഴവുമുള്ള കുളത്തിൽ നീന്തി കുളിക്കുന്നതിനിടെയാണ് കുളത്തിൽ മുങ്ങിപ്പോയത്. കൈതപ്പൊയിൽ ലിസ കോളേജ് വിദ്യാർത്ഥിനിയാണ്.പതിവായി നീന്തി കുളിക്കാറുള്ള കുളത്തിലാണ് മുങ്ങി പോയത്. മാതാവ്: മോളി സഹോദരങ്ങൾ: എലിസബത്ത്, സിറിയക്, ജോസഫ് മുക്കത്ത് നിന്നും […]
