ചുമതലകള്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭംഗിയായി നിര്‍വഹിക്കും; വിവാഹം തടസമാകില്ല
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭംഗിയായി നിര്‍വഹിക്കുമെന്നും അതിന് വിവാഹമൊരു പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹനിശ്ചയത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ വിവാഹസങ്കല്‍പങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകള്‍ വിവാഹം കഴിക്കുന്നു എന്നതിനര്‍ഥം ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിക്കുക എന്നതല്ല. ആര്യ ഏറ്റെടുത്ത ചുമതല അവളും എന്നെയേല്‍പിച്ച ചുമതല ഞാനും ഭംഗിയായി നിര്‍വഹിക്കും. ഞങ്ങള്‍ രണ്ടുപേരും സിപിഐഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. വിവാഹ […]
