രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ് ഇഡി സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍
രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ്് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും താനൊരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് മാത്രമാണെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി.