ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് ഇഡി; ചോദ്യം ചെയ്യലിന് ചെന്നൈയില്‍ എത്താന്‍ നിര്‍ദ്ദേശം
ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചെന്നൈയിലുള്ള ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ബിനാമി ഇടപാടില്‍ രണ്ടായിരം കോടിയുടെ വസ്തുക്കളിലാണ് ഇഡി വിശദീകരണം തേടിയിരിക്കുന്നത്. മുന്‍ എഐഡിഎംകെ നേതാവ് വികെ ശശികല ഇന്നലെയാണ് ജയില്‍ മോചിതയായത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയായിരുന്നു ശശികലയുടെ ജയില്‍മോചനം. കൊവിഡ് […]