‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിരാളികളെ നിശബ്ധരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’; -ശിവസേന
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിരാളികളെ നിശബ്ധരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദി. മഹാരാഷ്ട്ര നിയമസഭയില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ ഓഫീസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. ‘ഇ.ഡി കേന്ദ്ര താല്‍പര്യങ്ങള്‍ മാത്രം നടപ്പാക്കുന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു. ശക്തമായി ഞങ്ങള്‍ അതിനെ പ്രതിരോധിക്കും’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. സര്‍നായിക്കിന്റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന […]