വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു;ഡിജിസിഎ അന്വേഷണം തുടങ്ങി
ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.ഡിസംബർ 10 നാണ് സംഭവം നടന്നത്. ചെന്നൈ – തിരുച്ചിറപ്പള്ളി വിമാനത്തിൽ ആയിരുന്നു സംഭവം.അതേസമയം വിമാനത്തിന്റെ വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളണ്ട്.എംപിയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്‍ഡിഗോ അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്നത് ഒരു യാത്രക്കാരനാണെന്നാണ് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരും ഡിജിസിഎയും സ്ഥിരീകരിച്ചത്.