ഇ.എം.സി.സിയുമായുള്ള ധാരണാപത്രം കെ.എസ്.ഐ.ഡി.സി ഫെബ്രുവരി 26 ന് റദ്ദാക്കി

  • 31st March 2021
  • 0 Comments

2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപ സംഗമത്തിന്റെ ഭാഗമായി ഇ.എം.സി.സി ഇന്റർനാഷണൽ ഇന്ത്യ ലിമിറ്റഡുമായി കെ.എസ്.ഐ.ഡി.സിയുണ്ടാക്കിയ ധാരണാപത്രം ഫെബ്രുവരി 26 ന് തന്നെ റദ്ദാക്കിയതായി വ്യവസായ വകുപ്പ് അറിയിച്ചു. ഇ.എം.സി.സിയ്ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും കമ്പനിയുടെ നിർദ്ദേശങ്ങൾ സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ആലപ്പുഴ പള്ളിപ്പുറം മെഗാ ഫുഡ്പാർക്കിൽ കമ്പനിക്ക് ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി അനുവദിച്ച നടപടിയും ഇതിനോടൊപ്പം റദ്ദാക്കിയിരുന്നു. അനുമതികൾ റദ്ദാക്കിയ വിവരം കമ്പനിയെ കെ.എസ്.ഐ.ഡി.സി രേഖാമൂലം […]

5000 കോടിയുടെ ആഴക്കടല്‍ കരാറിന് വന്ന ഇ.എം.സി.സി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം

  • 27th March 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനി ഉടമയ്ക്ക് 10,000 രൂപ മാത്രമേ ആസ്തിയായി ഉള്ളൂവെന്ന് സത്യവാങ്മൂലം. ഇ.എം.സി.സി ഉടമ ഷിജു എം.വര്‍ഗീസാണ് തനിക്ക് 10,000 രൂപ മാത്രം ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കൈയിലുള്ള 10,000 രൂപ ഒഴികെ ഇന്ത്യയില്‍ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് ഷിജു കാണിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടല്‍ […]

Kerala News

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ്

  • 19th March 2021
  • 0 Comments

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി.മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മത്സരമെന്നും ഷിജു വർഗീസ് പറഞ്ഞു. അതേസമയം, ഷിജു വർഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് .

Kerala News

ഇഎംസിസി -കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സര്‍ക്കാര്‍

  • 24th February 2021
  • 0 Comments

ആഴക്കടല്‍ വിവാദം ശക്തമാകവേ ഇഎംസിസി -കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമായിരുന്നു ഇത്.

Kerala News

ആഴക്കടൽ മത്സ്യബന്ധന വിവാദം; തീരദേശമേഖലകളിൽ സജീവ ചര്‍ച്ചയാക്കി നിര്‍ത്താൻ യുഡിഎഫ്

  • 23rd February 2021
  • 0 Comments

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ തീരദേശമേഖലകളിൽ സജീവ ചര്‍ച്ചയാക്കി നിര്‍ത്താൻ യുഡിഎഫ് ഒരുങ്ങുന്നു. വിഷയം താഴത്തട്ടിൽ ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. കാസർകോട് നിന്ന് തുടങ്ങുന്ന പ്രചാരണ ജാഥ ടി.എൻ പ്രതാപൻ എം.പി നയിക്കും. തിരുവനതപുരം വിഴിഞ്ഞത്തു നിന്നാരംഭിക്കുന്ന നിന്നാരംഭിക്കുന്ന ജാഥ ഷിബുബേബിജോൺ നയിക്കും. കാസർകോട് നിന്ന് തുടങ്ങുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ കെ.പി.സി.സി അധ്യക്ഷൻ മുല്ലപപള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.യുഡിഎഫിൻ്റെ അടുത്ത […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം; ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

  • 23rd February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദ കമ്പനിയായ ഇഎംസിസിയുമായി കരാര്‍ നിലനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളങ്ങള്‍ മാറ്റി പറയുന്നു. ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. 5000 കോടിയുടെ ധാരണാപത്രം നിലനില്‍ക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇഎംസിസിക്ക് സ്ഥലം അനുവദിച്ചതും നിലനില്‍ക്കുന്നുണ്ട്.പള്ളിപ്പുറത്തെ നാലേക്കര്‍ സ്ഥലം തിരികെ വാങ്ങിയില്ല. മത്സ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത് കൗശലപൂര്‍വമാണ്. ഏത് സമയത്തും […]

Kerala News

ആഴക്കടൽ മത്സ്യബന്ധനം;കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയതെന്ന് വി മുരളീധരന്‍

  • 23rd February 2021
  • 0 Comments

ഇഎംസിസി വ്യാജസ്ഥാപനമാണെന്ന് അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ഥാപനമെന്ന് പറയാന്‍ പോലുമാകില്ല. സ്വന്തമായി ഓഫീസ് പോലുമില്ല. ഇഎംസിസിയുടെ വിലാസം വിര്‍ച്വല്‍ അഡ്രസ് മാത്രമാണ്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ഈ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് വി മുരളീധരന്‍ പറഞ്ഞു. അസന്‍ഡ് 2020 ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് സംസ്ഥാനസര്‍ക്കാരിന് വളരെ കൃത്യമായ വിവരം ഉണ്ടായിരുന്നു ഈ സ്ഥാപനം വ്യാജസ്ഥാപനമാണ്, ന്യൂയോര്‍ക്കിലെ മേല്‍വിലാസത്തില്‍ അങ്ങനെയൊരു സ്ഥാപനം നിലനില്‍ക്കുന്നില്ല എന്ന്. […]

Kerala News

ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി

  • 22nd February 2021
  • 0 Comments

അമേരിക്കൻ കമ്പനിക്ക്​ ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം (ഇഎംസിസി-കെഎസ്‌ഐഎൻസി) സംസ്ഥാന​ സർക്കാർ റദ്ദാക്കി.പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 400 ട്രോളറുകളും അഞ്ച് മദർ ഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് ചുമതല. കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. […]

error: Protected Content !!