‘അനുഭവം ഇല്ലെങ്കിൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്’എംബാപ്പെയോട് എമിലിയാനോ മാര്‍ട്ടിനസ്
ഖത്തര്‍ ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെയ്ക്ക് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.ഏഴ് മാസങ്ങള്‍ക്ക് മുൻപ് ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതല്‍ മികച്ചതെന്ന എംബാപ്പയുടെ പരാമര്‍ശത്തിനെതിരെയാണ് എമിലിയാനോ തുറന്നടിച്ചത്.യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്‌പ്പോഴും നിലവാരത്തിലുള്ള മത്സരങ്ങള്‍ പരസ്പരം കളിക്കാറുള്ളതെന്നും ബ്രസീലിനും അര്‍ജന്റീനയ്ക്കും അതിന് കഴിയുന്നില്ലെന്നും എംബാപ്പെ പറഞ്ഞിരുന്നു’അദ്ദേഹത്തിന് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. ലാറ്റിനമേരിക്കയില്‍ എംബാപ്പെ കളിച്ചിട്ടില്ല. […]
