Trending

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് നേരെ കടൽമാർഗം എത്താവുന്ന മാപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു; പ്രതികരണവുമായി മസ്ക്

  • 30th September 2023
  • 0 Comments

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് നേരെ കടൽമാർഗം എത്താവുന്ന മാപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനോട് അനുകൂലമായി പ്രതികരിച്ച് ഇലോൺ മസ്‌ക്.കരതൊടാതെ നേർരേഖയിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കു കടൽമാർഗം പോകാൻ കഴിയുന്നതിന്റെ സാധ്യതയാണ് മാപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. അറുപതു ലക്ഷത്തിലേറെ പേരാണ് മാപ്പ് കണ്ടിരിക്കുന്നത്. മുംബൈയിൽനിന്ന് അലാസ്‌ക വഴി മഡഗാസ്‌കറിലെത്തുന്ന തരത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നീല രേഖയിലാണ് മാപ്പിൽ റൂട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. ‘ഒരിടത്തു പോലും കര തൊടാതെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കപ്പലിൽ പോകാം. നേർരേഖയിൽ’ എന്ന അടിക്കുറിപ്പുമുണ്ട്. ‘വൗ’ എന്നാണ് മസ്‌ക് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്. അതേസമയം […]

Technology

ഐ ഫോൺ 15 പ്രാേ വാങ്ങാൻ താൽപര്യമറിയിച്ച് മസ്ക്

  • 24th September 2023
  • 0 Comments

വിൽപ്പനയാരംഭിച്ചതിന് പിന്നാലെ വിപണിയിൽ വൻ തരം​ഗം ആയ ഐഫോൺ 15 സീരീസിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മുൻ മോഡലുകളെ കവച്ചുവെക്കുന്ന ഫീച്ചറുകൾ വളരെ കുറവാണെങ്കിലും വൻ ഡിമാന്റ് കാരണം പ്രോ മോഡലുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമാണ് ടെസ്‍ല തലവനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോൺ മസ്ക് ഐഫോൺ ലോഞ്ചിന് മുമ്പായി ആപ്പിളിനെതിരെ രംഗത്തുവന്നിരുന്നു. ‘കാമറയിൽ അല്ലാതെ, എന്ത് മാറ്റമാണ് പുതിയ ഐഫോണുകളിൽ ആപ്പിൾ കൊണ്ടുവരുന്നത് എന്നായിരുന്നു അദ്ദേഹം എക്സിൽ അന്ന് ചോദിച്ചത്. താൻ ഇപ്പോൾ ഉപയോഗിക്കുന്ന […]

International

‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും’; രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

  • 21st December 2022
  • 0 Comments

ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്‌റ്റ്വെയർ, സർവർ ടീമിന്റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകും’- ഇലോൺ മസ്‌കിന്റെ ട്വീറ്റ് ഇങ്ങനെ. നേരത്തെ, താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കമ്പനിക്കായി മറ്റൊരു സിഇഒയെ ഇലോൺ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോർട്ടുകൾ […]

International

ഇലോൺ മസ്കിന്‌ വൻ തിരിച്ചടി; ട്വിറ്റ‍ർ സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന് സ‍ർവേയിൽ ഭൂരിപക്ഷാഭിപ്രായം

  • 20th December 2022
  • 0 Comments

വാഷിങ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണമോ എന്ന അഭിപ്രായ സർവേയിൽ ഇലോൺ മസ്കിന് തിരിച്ചടി. 75 ലക്ഷം പേർ പങ്കെടുത്ത അഭിപ്രായ സർവേയിൽ 57.5 ശതമാനം പേർ മസ്കിനെതിരെ വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് ഇലോൺ മസ്കിനെ പിന്തുണച്ച് വോട്ട് ചെയ്തത്. സിഇഒ സ്ഥാനത്ത് താൻ തുടരണമോ എന്ന് ചോദിച്ച് സ്വന്തം ട്വിറ്റർ അക്കൗണ്ട് വഴി ഇലോൺ മസ്ക് തന്നെയാണ് അഭിപ്രായ സർവേയ്ക്ക് തുടക്കമിട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു […]

International

ഇലോണ്‍ മസ്‌ക് പുറത്ത്; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ മറ്റൊരാളെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്

  • 14th December 2022
  • 0 Comments

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന് പേരെടുത്ത ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കിന് ഇനി ആ സ്ഥാനമുണ്ടാവില്ല. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍വിഎംഎച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്‌ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവാണ് ഇലോണ്‍ മസ്‌കിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടെസ്‌ലയുടെ ഓഹരികളില്‍ നാല് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇലോണ്‍ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്‌ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ലോകത്തെ […]

International

ബ്ലൂ ടിക്കിന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല; ഉറപ്പിച്ച് ഇലോൺ മസ്ക് മുന്നോട്ട്

  • 3rd November 2022
  • 0 Comments

ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണമെന്ന തീരുമാനത്തിലുറച്ച് ഇലോൺ മസ്ക്. ഇതിനായി പ്രതിമാസം എട്ട് ഡോളർ (ഏകദേശം 660 ഇന്ത്യൻ രൂപ) നൽകണമെന്ന് മസ്ക് അറിയിച്ചു. ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ‌ (ഏകദേശം 1,647 ഇന്ത്യൻ രൂപ) ട്വിറ്റർ ഈടാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് നിരവധി വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ചാർജ് ഈടാക്കാനുള്ള തീരുമാനവുമായി ഇലോൺ മസ്ക് മുന്നോട്ടു പോകുകയാണ് ചെയ്തത്. മറ്റു ചില ട്വിറ്റർ […]

National News

ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം;പിന്നാലെ കൂട്ടപിരിച്ചുവിടൽ സിഇഒയെയും സിഎഫ്ഒയെയും നീക്കി

  • 28th October 2022
  • 0 Comments

സാമൂഹ്യ മാധ്യമമായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്ന് നീക്കിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് […]

International News

ദയവായി എന്റെ പെർഫ്യൂം വാങ്ങൂ..എന്നാൽ എനിക്ക് ട്വിറ്റർ വാങ്ങാം മസ്കിന്റെ അഭ്യർത്ഥന

  • 13th October 2022
  • 0 Comments

ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് കൂടി കടന്ന വിവരം പങ്കുവെച്ചിരുന്നു.”ബേൺഡ് ഹെയർ” എന്ന പെർഫ്യൂമാണ് മസ്‌ക് പുറത്തിറക്കിയത്.തന്റെ പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് ട്വിറ്റർ ബയോയിൽ “പെർഫ്യൂം സെയിൽസ്മാൻ” എന്നും മസ്ക് മാറ്റി എഴുതിയിട്ടുണ്ട്.സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ് അനിവാര്യമായിരുന്നു എന്നും വളരെ നാളുകളായി ആലോചനയിൽ ഉണ്ടെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു,അതിന് ശേഷം മസ്ക് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ട്വിറ്റര്‍ വാങ്ങാനുള്ള തന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നാണ് […]

International News

ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാർ…മസ്‌കിന് മനംമാറ്റം

  • 5th October 2022
  • 0 Comments

ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്‌ക്.വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയും ചെയ്ത മസ്‌ക് തന്നെ ഇപ്പോള്‍ നേരത്തെ പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇലോൺ മസ്ക് ട്വിറ്റർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. കോടതി വ്യവഹാരം ഒഴിവാക്കാനായുള്ള സമവായ നീക്കമായാണ് മസ്കിന്‍റെ മനംമാറ്റത്തെ വിലയിരുത്തുന്നത്. ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്. നേരത്തെ കരാറില്‍ നിന്ന് […]

International News

ട്വിറ്റർ വാങ്ങാനില്ല, പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്ക്;നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍

ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക്. വില്‍പന കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ പാലിച്ചില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റമെന്ന് മസ്‌ക് അറിയിച്ചു.വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ല യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.ഈ വർഷം ഏപ്രിലിൽ ആയിരുന്നു ട്വിറ്റർ […]

error: Protected Content !!