കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ലഹരിവിൽപന വ്യാപകം:പ്രതിരോധവുമായി നാട്ടുകാർ.
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായി പരാതി. കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തുക്കളുടെ മൊത്തവിതരണ സംഘങ്ങൾ പ്രദേശത്ത് ഏറെക്കാലമായി പ്രവർത്തിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. അടുത്തിടെ പൊലീസ് പിടിയിലായവർ വട്ടോളിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ്. പൊലീസിനോ എക്സൈസിനോ പിടികൊടുക്കാതെ പ്രദേശത്ത് ലഹരിയെത്തിച്ച് ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഒഴലക്കുന്ന് പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗത്ത് ലഹരിക്കായി നിരവധി അപരിചിതർ രാപ്പകലില്ലാതെ എത്തുന്നുണ്ട്. ഇവിടെ നാട്ടുകാരെ വെല്ലുവിളിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. എതിർക്കുന്നവരെ ആക്രമിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും […]
