കാട്ടാന പടയപ്പയുടെ ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു; ആക്രമണം മൂന്നാര്‍-മറയൂര്‍ റോഡില്‍
മറയൂര്‍: ഇടുക്കി മറയൂരില്‍ കാട്ടാന പടയപ്പയുടെ ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു. ഇടുക്കിയെ സ്‌കൂള്‍ വാര്‍ഷിക കലാപരിപാടികള്‍ക്കായി മേകപ്പ് ചെയ്യാനെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയ ദില്‍ജ ബിജുവിനാണ് (39) പരിക്കേറ്റത്. മൂന്നാര്‍- മറയൂര്‍ റോഡിലെ വാഗവരെയില്‍ വെച്ചാണ് ആക്രമണം. കൂടെയുണ്ടായിരുന്ന മകന്‍ ബിനില്‍ (19) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11.30ന് തൃശൂരില്‍ നിന്ന് ബൈക്കിലെത്തിയ ഇവര്‍ പടയപ്പയുടെ മുന്നില്‍പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ദില്‍ജ റോഡില്‍ വീണു. പാഞ്ഞടുത്ത പടയപ്പ തൊളിലെ ബാഗില്‍ കൊമ്പുകൊണ്ട് […]