Kerala News

പാലക്കാട് ട്രെയിനിടിച്ച് പിടിയാന ചരിഞ്ഞു;ലോക്കോ പൈലറ്റിനെതിരെ കേസ്

  • 14th October 2022
  • 0 Comments

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു.പുലർച്ചെ 3.15നുള്ള കന്യാകുമാരി – ഗുഹാവത്തി എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. ഒരു കുട്ടിയാനയ്ക്കും പരുക്കേറ്റതായി വിവരമുണ്ട്.പരുക്കേറ്റ കുട്ടിയാന ആന കൂട്ടത്തോടൊപ്പം വടശ്ശേരി മലയിലേക്കു കയറി പോയി. റെയിൽവേ ഉദ്യേഗസ്ഥരും വനം വകുപ്പ് സംഘവും സ്ഥലത്തെത്തി.സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിട്ടുണ്ട്. ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും.ഈ ഭാ​ഗത്ത് ട്രെയിനിന്‍റെ വേ​ഗപരിധി 45 കിലോമീറ്റർ ആണ്. ആ വേ​ഗപരിധി ലംഘിച്ചോയെ പരിശോധിക്കും.കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്.

error: Protected Content !!