National News

36 മണിക്കൂർ വെള്ളവും വൈദ്യുതിയുമില്ല;ജീവനക്കാരുടെ സമരത്തിൽ ഇരുട്ടിലായി ചണ്ഡീഗഢ് നഗരം

  • 23rd February 2022
  • 0 Comments

വൈദ്യുതി ജീവനക്കാരുടെ സമരത്തിൽ ഇരുട്ടിലായി ചണ്ഡീഗഢ് നഗരം.നഗരത്തിന്റെ പലഭാഗത്തും വൈദ്യുതിയും വെള്ളവുമില്ലാതെ 36 മണിക്കൂറോളമാണ് ജനങ്ങള്‍ കഴിച്ചുകൂട്ടിയത്. പല സ്ഥലങ്ങളിലും ട്രാഫിക്ക് ലൈറ്റുകളും പ്രവര്‍ത്തിച്ചില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ വൈദ്യുതി മുടങ്ങിയതിനാല്‍ ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടിവന്നു. പൂര്‍ണമായും ജനറേറ്ററിനെ ആശ്രയിക്കാന്‍ സാധിക്കാത്തതിനാലാണ് ചില സര്‍ജറികള്‍ മാറ്റിവെച്ചതെന്ന് ചണ്ഡീഗഢ് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ സുമന്‍ സിങ് പറഞ്ഞു.വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ജീവനക്കാരുടെ സമരം. ജീവനക്കാരുടെ നടപടി നീതികരിക്കാനാവാത്തതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും തടസ്സപ്പെട്ടു.യൂണിയന്‍ ടെറിറ്ററി അഡൈ്വസര്‍ […]

error: Protected Content !!