kerala Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു;108.22 ദശലക്ഷം യൂണിറ്റ്

  • 7th April 2024
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സര്‍വകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.

kerala Kerala

കേരളത്തില്‍ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

  • 15th March 2024
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും സര്‍വകാല റെക്കോഡ്. തുടര്‍ച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. ബുധനാഴ്ച 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്.തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് […]

Kerala

റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭാ അം​ഗീകാരം

  • 4th October 2023
  • 0 Comments

തിരുവനന്തപുരം∙ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭായോഗം സാധൂകരണം നൽകി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കെഎസ്ഇബിക്ക് ആശ്വാസമാണ് സർക്കാർ തീരുമാനം.കേന്ദ്ര വൈദ്യുതി നിയമത്തിലെ 108–ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സർക്കാരിന് കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ […]

Kerala kerala politics

വെെദ്യുതി പ്രതിസന്ധിയിൽ ചർച്ച 21ന്; നിയന്ത്രണം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം: മന്ത്രി കെ കൃഷ്ണൻകുട്ടി

  • 17th August 2023
  • 0 Comments

പാലക്കാട് : ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാം. പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണം. നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ബോർഡിന് കനത്ത നഷ്ടം വരുത്തുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഈമാസം 21 ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യും. ഓണത്തിന് മുൻപ് നെൽ കർഷകർക്ക് നൽകാനുള്ള […]

Kerala

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

  • 14th April 2023
  • 0 Comments

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 10 കോടി യൂണിറ്റ് പിന്നിട്ടു. വ്യാഴാഴ്ചയാണ് വൈദ്യുതി ഉപയോഗം 10.03 കോടി യൂണിറ്റ് ആയത്. വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗവും 4903 മെഗാവാട്ടുമായി റെക്കോർഡിലേക്ക് കുതിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 518 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതേ രീതിയിൽ ഇനിയും ഉപയോഗം വർധിച്ചാൽ ഇപ്പോൾ ലഭ്യമായ വൈദ്യുതി തികയാതെ വരും. അധിക വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്നു യൂണിറ്റിനു 10 രൂപയ്ക്ക് വാങ്ങി കമ്മി നികത്തേണ്ടി വരും. […]

Kerala News

കെട്ടിട നികുതി,ഭൂമിയുടെ ന്യായവില, വൈദ്യുതി ബജറ്റിലെ നികുതികൂട്ടൽ

  • 3rd February 2023
  • 0 Comments

ഭൂമിയുടെ ന്യായ വില കൂട്ടി സർക്കാർ.വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും. മൈനിംഗ് ആന്റ് ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.വിലക്കയറ്റ […]

Local News

വൈദ്യുതി മുടങ്ങും

  • 25th June 2021
  • 0 Comments

നാളെ (26-06-21) HT touching വർക്ക് നടക്കുന്നതിനാൽ ചൂലാം വയൽ, ആമ്പ്രമ്മൽ, മേലെ പതിമംഗലം, പതിമംഗലം,ഉണ്ടോടി കടവ്, പതിമംഗലം, പോപ്പുലർ ഹ്യുണ്ടായ് എന്നിവിടങ്ങളിൽ 8AM to IPM വരെയും പന്തീർപാടം, തോട്ടുംപുറം, പണ്ടാരപ്പറമ്പ്,അരീക്കുഴി,കണ്ണൻകുഴിടെമ്പിൾ,റോളക്സ്പാത്രപ്പുര,മുറിയനാൽ,കൂടത്താലുമ്മൽതുടങ്ങിയ സ്ഥലങ്ങളിൽ 9 AM to 5.30 pm വരെയും വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണ്.കൂടാതെ HT Pole Changing നടക്കുന്നതിനാൽ മലയൊടിയാവുമ്മൽ, മാർക്കറ്റ്, മുക്കം റോഡ് ജംഗ്ഷൻ, ടെലിഫോൺ Exchange പരിസരം, സിന്ധു തിയേറ്റർ പരിസരം, കാരയിൽ എന്നിവിടങ്ങളിൽ 8.30 AM to 5.30 […]

Kerala News

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകൾ ക്യാഷ് കൗണ്ടറിൽ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം. 2021 ജൂലൈ 31 […]

Kerala News

കേരളത്തിൽ മോദി- പിണറായി- അദാനി കൂട്ട് കെട്ട് ; രമേശ് ചെന്നിത്തല

  • 4th April 2021
  • 0 Comments

വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ക്രൂരമായ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമെന്ന് പ്രതിപക്ഷ നേതാവ്. മോദി- പിണറായി- അദാനി കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി വിജയനും ഇടക്കുള്ള പാലമാണ് അദാനിയെന്നും ചെന്നിത്തല. കെഎസ്ഇബിയും ആദാനിയുമായുള്ള കരാറിന്റെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. കെഎസ്ഇബിയും ആദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡാണ് ചെന്നിത്തല പുറത്ത് വിട്ടത്.ഫെബ്രുവരി […]

Kerala

ഒഞ്ചിയത്ത് ഷോക്കേറ്റ് പത്തു വയസ്സുകാരനും അയൽവാസിയും മരിച്ചു

  • 22nd June 2020
  • 0 Comments

കോഴിക്കോട്‌: ഒഞ്ചിയത്ത് രണ്ടു പേർ ഷോക്കേറ്റു മരിച്ചു. അയൽവാസികളായ അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപത്തു താമസിക്കുന്ന സഹൽ (10 ), ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മാഹി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റ സഹലിനെ ഷോക്കേറ്റു കൊണ്ടിരിക്കെ രക്ഷിക്കാനായി ശ്രമിക്കുന്നതിടയിലാണ് ഇർഫാനും ഷോക്കേറ്റ് മരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടം.

error: Protected Content !!