National News

വൃദ്ധനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ബന്ധുക്കള്‍ ചേര്‍ന്ന് അതി ക്രൂരമായി തല്ലികൊന്നു

  • 8th August 2022
  • 0 Comments

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനും മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ അടിച്ചുകൊന്നു. ഒഡീഷയില്‍ കൊരാപുത് ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുര്‍ഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാള്‍ മകന്റെ വീടിന്റെ ആസ്‌ബെറ്റോസ് ഷീറ്റ് തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ കുര്‍ഷയും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ കുര്‍ഷയുടെ സഹോദരന്‍, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിടുകയും മരത്തടികൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയുമായിരുന്നു. […]

Kerala News

കോഴിക്കോട് വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് വീണ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

  • 23rd June 2022
  • 0 Comments

കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടുവട്ടത്താണ് സംഭവം നടന്നത്. ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം സംഭവിച്ചത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് […]

Local News

കനത്ത മഴ; ഇലക്ട്രിക്ക് പോസ്റ്റുകൾ പൊട്ടി വീണു; കുന്ദമംഗലം ഇരുട്ടിലായി

  • 30th April 2022
  • 0 Comments

ഇന്നലെ രാത്രിയുണ്ടായ മഴയിലും ഇടിമിന്നലിലും കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലും ഇലക്ട്രിക്ക് പോസ്റ്റുകൾ പൊട്ടി വീണു. മരങ്ങൾ മുറിഞ്ഞു വീണു പോസ്റ്റുകളിൽ പതിച്ചതാണ് പോസ്റ്റുകൾ തകരാറിലാകാൻ കാരണം. ഇതോടെ കുന്ദമംഗലം ഭാഗം പൂർണ്ണമായും ഇരുട്ടിലായി. എട്ടിലധികംപോസ്റ്റുകളാണ് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത്. കുന്ദമംഗലം,കുരിക്കത്തൂർ, കാരന്തൂർ ഭാഗങ്ങളിലും കുന്ദമംഗലം മുക്കം റോഡിലും,പെരിങ്ങളം ഭാഗങ്ങളിൽമീറ്ററുകൾ ഇടിമിന്നലിൽ കത്തിപ്പോയി.ഇലക്ട്രിസിറ്റി ജീവനക്കാർ രാവിലെ മുതൽ മുതൽ പണികൾ ആരംഭിച്ചിട്ടുണ്ട്. തകർന്നപോസ്റ്റുകൾ മാറ്റി കൊണ്ടിരിക്കുകയാണ്

error: Protected Content !!