കുന്ദമംഗലം മണ്ഡലത്തില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അനുമതി
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈ സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുമാണ് മണ്ഡലത്തില്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിലാണ് ഹൈ സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. ഇവയില്‍ ഒന്നാണ് കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂര്‍ സബ് സ്റ്റേഷനടുത്ത് വെള്ളിപറമ്പില്‍ സ്ഥാപിക്കുന്നത്. കുന്ദമംഗലം സിന്ധു തിയേറ്റര്‍ പരിസരം, കാരന്തൂര്‍ […]
