എസ് ബി ഐക്ക് തിരിച്ചടി; ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ നാളെ തന്നെ നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറാനാണ് കോടതി നിര്‍ദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്. ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന സുപ്രിംകോടതി വിധി വന്ന് മൂന്നാഴ്ച […]
