ചേലക്കരയില്‍ തെരഞ്ഞെടുപ്പ് അങ്കം മുറുകുന്നു; മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ തലപ്പിള്ളി ലാന്‍ഡ് റെക്കോര്‍ഡ്‌സ് തഹസീദാര്‍ കിഷോര്‍ ടിപിക്ക് മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ആദ്യം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് ആണ്. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, പികെ ബിജു, എസി മൊയ്തീന്‍, എംഎം വര്‍ഗ്ഗീസ്, സിപ ഐ ജില്ലാ സെക്രട്ടറി കെകെ വല്‍സരാജ്, സേവിയര്‍ ചിറ്റിലപ്പള്ളി എന്നിവര്‍ക്കൊപ്പം എത്തിയാണ് യുആര്‍ പ്രദീപ് പത്രിക സമര്‍പ്പിച്ചത്. തൊട്ടു പിന്നാലെ […]