Kerala News

ആവേശത്തുടക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം

  • 10th December 2020
  • 0 Comments

ആവേശത്തുടക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം. അഞ്ച് ജില്ലകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 9.49 ശതമാനമാണ് പോളിംഗ് നിരക്ക്. 9.83 ശതമാനവുമായി കോട്ടയമാണ് മുന്നില്‍. 9.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പാലക്കാടാണ് താരതമ്യ കണക്കില്‍ പിന്നിലുള്ളത്. വയനാട് 9.81 ശതമാനം, തൃശൂര്‍ 9.37 ശതമാനം, എറണാകുളം 9.35 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. രാവിലെ ഏഴിനുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് […]

തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍

  • 9th December 2020
  • 0 Comments

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി തദ്ദേശ സ്ഥാപനത്തിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് അയവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അപേക്ഷ ഫോമും പോസ്റ്റല്‍ ബാലറ്റും നേരിട്ട് അയച്ചു കൊടുക്കുന്ന സാഹചര്യത്തില്‍ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിനായാണ് നടപടി. സ്പെഷ്യല്‍ വോട്ടര്‍ നേരിട്ട് അപേക്ഷിക്കുന്ന ഫോറം 19ഡി യില്‍ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തി നല്‍കും. പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ […]

തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ പോളിങ് അസിസ്റ്റന്റുമാര്‍

  • 8th December 2020
  • 0 Comments

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാക്കും. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പോളിംഗ് അസിസ്റ്റന്റുമാരുടെ ചുമതല. സമ്മതിദായകര്‍ക്ക് സാനിറ്റൈസര്‍ വിതരണം ചെയ്യുക, സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നിവ ശ്രദ്ധിക്കുകയും വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പും ശേഷവും സമ്മതിദായകന്റെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം. ജില്ലയില്‍ 2987 പോളിംഗ് അസിസ്റ്റന്റുമാരുടെ സേവനമാണ് ലഭ്യമാകുക.

Kerala News

കാന്‍ഡിഡേറ്റ് സെറ്റിംഗ് 10,11 തീയതികളില്‍; സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം

  • 7th December 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 10, 11 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം. സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ തയ്യാറാക്കല്‍ (ഇവിഎം സെറ്റിംഗ്) നടക്കാവ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും രാമനാട്ടുകര മുന്‍സിപ്പാലിറ്റി പരിധിയില്‍ […]

Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വേതനത്തോടുകൂടിയ അവധി

  • 4th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ദിവസം സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിന് ലേബര്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തീയതികളില്‍ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും വേതനത്തോട് കൂടിയുള്ള പൊതു അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതു പ്രകാരം ജില്ലയില്‍ വോട്ടെടുപ്പ് തീയതിയായ ഡിസംബര്‍ 14ന് വേതനത്തോടുകൂടിയ പൊതു അവധിയായിരിക്കും. സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ അവധി […]

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; മാറുന്ന പ്രചരണ രീതികള്‍

  • 17th November 2020
  • 0 Comments

ചുവരെഴുത്തുകളും പോസ്റ്ററുകളും വാഹനപ്രചരണ ജാഥകളുമെല്ലാമായി ഓരോ തെരഞ്ഞെടുപ്പു കാലവും പൊടിപാറുന്ന പതിവുണ്ട് കേരളത്തിന്. വാഗ്ദാനങ്ങളും വിമര്‍ശനങ്ങളുമെല്ലാം പാരഡി പാട്ടിന്റേയും മറ്റും അകമ്പടിയോടെ വിളിച്ചുപറയുന്ന പ്രചരണ വാഹനങ്ങളെ നോക്കി നിന്നു പോവാറുമുണ്ട്. എന്നാല്‍ കോവിഡെന്ന മഹാമാരി കളം നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രചരണ വാഹനങ്ങളുടേയും മറ്റും അഭാവം തെരഞ്ഞെടുപ്പങ്കത്തിന് അല്‍പ്പം നിറം കെടുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ആ ഒരു വിടവു നികത്തുക എന്ന കര്‍മ്മം ഏറ്റെടുത്തിരിക്കുന്നത് ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ്. വലിയ പാര്‍ട്ടി കൊടികളും ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ […]

error: Protected Content !!