തിരിച്ചറിയല്‍ കാര്‍ഡായി ഈ എട്ട് രേഖകള്‍ ഉപയോഗിക്കാം

  • 13th December 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി ഈ എട്ട് രേഖകളില്‍ ഏതെങ്കിലും ഹാജരാക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനാണ് തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ […]

തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ സഖ്യം ഗുണം ചെയ്യും, രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം ആരെതിര്‍ത്തിട്ടും കാര്യമില്ല; കെ മുരളീധരന്‍

  • 13th December 2020
  • 0 Comments

ഒരു വിഭാഗം യു.ഡി.എഫ് നേതാക്കള്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്ലെന്ന് പറയുമ്പോഴും നീക്കുപോക്കുകളുണ്ടെന്നാവര്‍ത്തിച്ച് കെ. മുരളീധരന്‍ എം. പി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനമാണെന്നും ഇതിനെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ഈ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാന്‍ കാരണമെന്നും […]

അവസാനവട്ട പ്രചരണത്തിന്റെ ആവേശത്തിലേക്ക് കുന്ദമംഗലം

  • 13th December 2020
  • 0 Comments

നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് വടക്കന്‍ കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ ശക്തമായ പ്രചരണത്തിലാണ് മുന്നണികളെല്ലാം തന്നെ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളാണ് നാളെ ജനവിധി തേടുന്നത്. ഇന്നലെ വൈകീട്ടോടെ പരസ്യ പ്രചാരണം അവസാനിച്ചതിനാല്‍ അവസാനഘട്ട നിശബ്ദ പ്രചാരണത്തിലാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുന്നണികള്‍. കാലങ്ങളായി യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ വികസന നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയും കുന്ദമംഗലത്തെ വികസന മുരടിപ്പിനെ ആയുധമാക്കിയുമെല്ലാം എല്‍ ഡി എഫ് ശക്തമായ പ്രചാരണത്തിലാണ്. അതേസമയം യു […]

നാളെ വിധിനിര്‍ണയം; ഇത്തവണ 2,533,024 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

  • 13th December 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണം. ഡിസംബര്‍ 14 ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൃത്യമായ മുന്നൊരുക്കങ്ങളാണ് ജില്ലാഭരണ കൂടം നടത്തിയത്. പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. 2,533,024 വോട്ടര്‍മാരാണ് ഇക്കുറി വിധിനിര്‍ണ്ണയം നടത്തുന്നത്. ഇതില്‍ 1,208,545 പുരുഷന്മാരും 1,324,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1064 പ്രവാസി […]

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാകും; കെകെ ശൈലജ

  • 12th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം കൂടുക എന്നാൽ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സെൽഫ് ലോക്ക് ഡൗൺ പാലിക്കാൻ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക് ഡൗൺ ഒഴിവാക്കിയപ്പോൾ രോഗ […]

ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍

  • 11th December 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കി. പോളിംഗ് ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് ഒരുമീറ്റര്‍ അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു. ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുക. പോളിംഗ് കേന്ദ്രങ്ങളായ സ്‌കൂളുകള്‍ കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാല്‍ പരിസരം […]

Local News

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

  • 11th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്നു (ഡിസംബര്‍ 12) വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തെരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായാണ് നടപടി. ഈ സമയങ്ങളില്‍ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്; പെരുമാറ്റ ചട്ടലംഘനം – ജില്ലയില്‍ ഇതുവരെ ലഭിച്ചത് 10,097 പരാതികള്‍

  • 10th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 10,097 പരാതികള്‍. വ്യക്തിഹത്യ, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം എന്നിവയുമായി ബന്ധപ്പെട്ട 17 കേസുകളാണ് ലഭിച്ചത്. ഇതില്‍ ഏഴെണ്ണത്തില്‍ ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള ജില്ലാതല മോണിറ്ററിംഗ് സമിതി നടപടി സ്വീകരിച്ചു. പത്തെണ്ണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡ്, കൊടി, തോരണം, പോസ്റ്റര്‍, ബാനര്‍ എന്നിവ ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡുകളാണ് ജില്ലയില്‍ […]

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ;അഞ്ചാം മണിക്കൂറിലേക്ക്

  • 10th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 11.10-ന് പുറത്തു വന്ന ഔദ്യോ​ഗിക കണക്കനുസരിച്ച് ആകെ പോളിംഗ് ശതമാനം  35.67 % വയനാട്- 37.13 % പാലക്കാട് – 35.81 % തൃശൂർ 35.65% എറണാകുളം 35.22 %  കോട്ടയം 35. 64 % തൃശ്ശൂർ കോർപ്പറേഷൻ – 28  കൊച്ചി കോർപ്പറേഷൻ – 26

Kerala News

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

  • 10th December 2020
  • 0 Comments

പതിവായി വോട്ട് ചെയ്യാറുള്ള നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. പനമ്പള്ളി നഗറിലെ ബൂത്തിലാണ് സാധാരണ മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഓരോ തെരഞ്ഞെടുപ്പുകളിലും ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി […]

error: Protected Content !!