Kerala kerala politics

എ രാജയ്ക്ക് തിരിച്ചടി, ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

  • 20th March 2023
  • 0 Comments

ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ച […]

Kerala News

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

  • 22nd March 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന് . വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. നിലവില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ140 മണ്ഡലങ്ങളിലേക്ക് 1061 പേരുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 1203 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. അവസാന ദിനമായ ഇന്ന് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കും. എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടി ക്രമങ്ങളും നാളെ തുടങ്ങും.

Kerala News

91 ൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി;കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക നാളെ

  • 13th March 2021
  • 0 Comments

നേമം ഉള്‍പ്പെടെ തര്‍ക്കമുളള പത്തു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുളള കോണ്‍ഗ്രസിന്റെ ചര്‍ച്ച ഇന്നും തുടരും.കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 91 ൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. മറ്റ് 10 മണ്ഡലങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനമാവും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പട്ടികനാളെ ഔദ്യോഗികമായി പുറത്തിറക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡൽഹിയിൽ നിന്നാവും സ്ഥാനാർത്ഥി പ്രഖ്യാപനം. 81 സീറ്റുകളിലും ഒറ്റക്കെട്ടായാണ് […]

Kerala News

അര്‍ഹമായ പ്രാധാന്യം സ്ഥാനാർഥിപട്ടികയിൽ ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി

  • 12th March 2021
  • 0 Comments

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അർഹമായ പ്രാതിനിഥ്യം കിട്ടിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആവർത്തിച്ച് ഐൻടിയുസി. സ്ഥാനാർത്ഥി പട്ടികയിൽ തൊഴിലാളി നേതാക്കളെ ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് ഐൻടിയുസിയുടെ മുന്നറിയിപ്പ്. 17 ലക്ഷം അംഗങ്ങളുള്ള ഐഎൻടിയുസി ആണ് കോൺഗ്രസിന്റെ എറ്റവും വലിയ വോട്ട് ബാങ്കെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ കൊച്ചിയിൽ പറഞ്ഞു. അഞ്ചു സീറ്റുകളാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നത്. ഐഎന്‍ടിയുസിയുടെ നിലപാട് കേള്‍ക്കാന്‍ നേതൃത്വം തയ്യറാകണം. ഓരോ ജില്ലയിലും ശക്തരായ നേതാക്കളെ രംഗത്തിറക്കനാണ് […]

Kerala News

പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ല; മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം;ഷാഫി പറമ്പില്‍

  • 9th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിലേക്ക് മാറുമെന്ന വാര്‍ത്തകളോട് പ്രതികരികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഷാഫി പറമ്പില്‍ മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. അത്തരമൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നിട്ടേയില്ല. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ഷാഫി പറഞ്ഞു. പട്ടാമ്പിയിലേക്ക് മാറണമെങ്കില്‍ തനിക്ക് നേരത്തെ തന്നെ മാറാമായിരുന്നു. അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല. തുടക്കക്കാരന്റെ പതര്‍ച്ച നേരിട്ടപ്പോഴും എന്നെ ചേര്‍ത്തുപിടിച്ച പ്രദേശമാണിത്. പാലക്കാട്ടുകാര്‍ തനിക്ക് […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ് ;ട്വന്റി-20യുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;

  • 8th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദിഖും ട്വന്റി 20യില്‍ ചേര്‍ന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഉപദേശകസമിതി ചെയര്‍മാനായും നിയമിച്ചു. മൂവരും നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന്  ട്വന്റി 20 ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോ ജോസഫ് സ്ഥാനാര്‍ഥിയാകും. കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ സിഎന്‍ പ്രകാശ്, വൈപ്പിന്‍ […]

Kerala News

നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ

  • 27th February 2021
  • 0 Comments

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒരു മണിക്കൂര്‍ അധിക പോളിങ് സമയം അനുവദിച്ചിട്ടുണ്ട് പരമ്പരാഗതമായി കേരളത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. ഇത്തവണ ഒരു മണിക്കൂര്‍ അധികം നല്‍കിയതിനാല്‍ അത് ഏഴ് മുതല്‍ ഏഴ് […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ

  • 13th February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയിലാണ് കമ്മീഷൻ ആശങ്ക പങ്കുവെച്ചത്. ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്ന് ബിജെപി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല. 7 മുതൽ 5 മണി വരെ മതിയെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. റമദാനും […]

Kerala News

കളമശേരിയിലോ തൃക്കാക്കരയിലോ യുഡിഎഫ് സീറ്റു നല്‍കിയാല്‍ മത്സരിക്കുമെന്ന് കമാല്‍ പാഷ

  • 9th January 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. കളമശേരിയിലോ തൃക്കാക്കരയിലോ യുഡിഎഫ് സീറ്റു നല്‍കിയാല്‍ മത്സരിക്കും. പുനലൂരില്‍ മത്സരിക്കാന്‍ മുന്നണി ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് താത്പര്യം ഇല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെമാല്‍ പാഷ. ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ കെമാല്‍ പാഷ യുഡിഎഫുമായി സഹകരിച്ച് പോകുമെന്നും വ്യക്തമാക്കി. പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. കളമശ്ശേരിയില്‍ തൃക്കാക്കരയില്‍ യുഡിഎഫ് സീറ്റ് നല്‍കിയാല്‍ മത്സരരംഗത്ത് […]

Kerala News

‘എല്‍ഡിഎഫിന് വിജയം ഉറപ്പ്; യുഡിഎഫ് ഹിന്ദു തീവ്രവര്‍ഗിയവാദത്തോടും ഇസ്ലാമിക മതമൗലീകവാദത്തോടും സന്ധി ചെയ്തു’; എ വിജയരാഘവന്‍

  • 15th December 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. യു.ഡി.എഫ് ഹിന്ദു തീവ്രവര്‍ഗീയവാദത്തോടും ഇസ്ലാമിക മതമൗലികവാദത്തോടും സന്ധി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും, എല്‍.ഡി.എഫ് വിജയം ഉറപ്പാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

error: Protected Content !!