National News

വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം

  • 12th September 2025
  • 0 Comments

തമിഴ് വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം. തിരുച്ചിറപ്പള്ളി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ആണ് നാളെ പര്യടനം. കര്‍ശന ഉപാധികളോടെയാണ് പൊലീസ് വിജയ് യുടെ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ എന്ന വിമര്‍ശനം മാറ്റിയെടുക്കുക, ഒപ്പം എഐഎഡിഎംകെയിലെയും എന്‍ഡിഎയിലെയും പൊട്ടിത്തെറിയിലൂടെ അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വിജയ്ക്കുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം ഒമ്പതരയോടെ പ്രസംഗവേദിക്ക് അരികില്‍ എത്തണം. വിജയ് റോഡ് ഷോ നടത്താന്‍ […]

National News

ഇന്ത്യാ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി; 15 വോട്ടുകൾ ചോർന്നു

  • 10th September 2025
  • 0 Comments

ന്യൂഡൽഹി : പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ ശ്രമിച്ച ഇന്ത്യാ സഖ്യത്തിന്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ അപ്രതീക്ഷിത തിരിച്ചടി. ജയസാധ്യതയില്ലായിരുന്നെങ്കിലും 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷത്തെ 315 എംപിമാർ വോട്ടു ചെയ്തതായി കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്സിൽ കുറിക്കുകയും ചെയ്തു. എന്നാൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ നേടിയത് ആകെ 300 വോട്ട്. 15 വോട്ടുകൾ ചോർന്നതിനെപ്പറ്റിയുള്ള ചർച്ച വരുംദിവസങ്ങളിലും തുടരും. ബിആർഎസ്, ബിജെഡി, അകാലിദൾ തുടങ്ങിയവരടക്കം വോട്ടു ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരുന്നു. […]

kerala Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്; ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറില്‍ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. അതിനിടെ, നേരില്‍ കണ്ടപ്പോള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അറിയിച്ചും സ്വരാജും ഷൗക്കത്തും രം?ഗത്തെത്തി

Kerala kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ചിത്രം തെളിയുന്നു; നാല് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു; ഇനി മത്സര രംഗത്ത് പത്ത് പേര്‍ മാത്രം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് പത്രികകള്‍ പിന്‍വലിച്ചു. ഇനി പ്രമുഖ സ്ഥാനാര്‍ത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. പിവി അന്‍വറിന്റെ അപരനായി കരുതിയിരുന്ന അന്‍വര്‍ സാദത്ത് എന്ന സ്ഥാനാര്‍ത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാര്‍ത്ഥിയും പിന്മാറിയിട്ടുണ്ട്.

kerala Kerala

നിലമ്പൂരില്‍ ഇന്ന് നിര്‍ണായകദിനം; പി.വി അന്‍വര്‍ മത്സരിക്കുമോ? എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഇന്ന് നിര്‍ണായകദിനം. പി.വി അന്‍വര്‍ മത്സരിക്കുമോയെന്ന് ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനാണ് അന്‍വറിന്റെ തീരുമാനം. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷമായിരിക്കും പ്രഖ്യാപനം. അന്‍വര്‍ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും പിന്നാലെ നടക്കുന്ന മുന്നണി യോഗത്തിനും ശേഷമായിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പൊതുസ്വതന്ത്രന്‍ വേണോ അതോ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി […]

kerala Kerala

നിലമ്പൂരിലെ ജനങ്ങളുടെ മനസ് ആര്‍ക്കൊപ്പം?; മുന്നണികളുടെ പ്രതീക്ഷകള്‍ എന്തൊക്കെ?

ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ജനങ്ങളുടെ മനസ് ആര്‍ക്കൊപ്പം?; ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെ? മുന്നണികളുടെ പ്രതീക്ഷകള്‍ എത്രത്തോളം? ഇനി ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ഉള്ളത്. മണ്ഡലത്തിന്റെ ചരിത്രവും ആരാണ് മുന്‍കാലങ്ങളില്‍ വിജയിച്ചതെന്ന് ഉള്‍പ്പെടെ വിശദമായി പരിശോധിക്കാം… നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. യുഡിഎഫിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്. കച്ചകെട്ടിയിറങ്ങി തന്നെയാണ് ഇരുകൂട്ടരും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സ്വതന്ത്ര എംഎല്‍എ […]

National

ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

  • 19th February 2025
  • 0 Comments

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റത്. 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷന്‍ അന്നും ഇന്നും എന്നും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു.

kerala Kerala

70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികള്‍; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍. ആകെയുള്ള 70 സീറ്റിലേക്കുമായി 699 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഭരണത്തുടര്‍ച്ചയ്ക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍ 28 വര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്താനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ രണ്ട് തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഇത്തവണ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു മുതല്‍ കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരും വോട്ട് ചെയ്യും. രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് രാഷ്ട്രപതിയുടെ […]

kerala Kerala kerala politics

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം; എല്‍ഡിഎഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചു

  • 11th December 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നു കൊണ്ടിരിക്കുന്നു. ഇതില്‍ 17 ഇടത്തെ ഫലങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇതില്‍ എട്ടിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ഒരിടത്ത് മറ്റുള്ളവരുമാണ് വിജയിച്ചത്. വിജയക്കണക്കിന് എല്‍ഡിഎഫാണ് മുന്‍പിലെങ്കിലും പലയിടത്തും ഭരണ മാറ്റമുണ്ട്. പാലക്കാട് തച്ചമ്പാറയിലാണ് എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിപിഐ സ്ഥാനാര്‍ഥി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ഥി […]

Kerala kerala kerala politics

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട്ട് രാഹുലിന് വമ്പന്‍ ജയം; ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചു

  • 23rd November 2024
  • 0 Comments

വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി കുതിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

error: Protected Content !!