Kerala News

എലത്തൂർ സീറ്റ് എൻസികെയ്ക്ക്; സുൽഫിക്കർ മയൂരി യു ഡി എഫ് സ്ഥാനാർത്ഥി

  • 22nd March 2021
  • 0 Comments

എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ. സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ, എൻസികെയുടെ സുൽഫിക്കർ മയൂരി തന്നെ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. എലത്തൂർ സീറ്റ് നൽകാമെന്ന് മാണി സി കാപ്പന് ഉറപ്പുനൽകിയിരുന്നു. ഇവിടെ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനാർത്ഥി അത് പിൻവലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.വരും തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പ്രവർത്തകരുടെ വികാരം പരിഗണിക്കും. പ്രവർത്തകർ യുഡിഎഫിനായി രംഗത്തിറങ്ങണം. […]

Kerala News

എലത്തൂർ സീറ്റ് തർക്കം ;ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി,ഇറങ്ങി പോക്ക്

  • 20th March 2021
  • 0 Comments

എലത്തൂർ സീറ്റ് തർക്കം തീർക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. ചർച്ചയിൽ നിന്ന് എം കെ രാഘവൻ എംപി ഇറങ്ങിപ്പോയി.എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം കെ രാഘവൻ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ എലത്തൂര്‍ യു.ഡി.എഫിന് കടുത്ത തലവേദനയായിരിക്കുകയാണ്. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ വി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എം കെ രാഘവൻ്റെ ഇറങ്ങിപ്പോക്കും […]

error: Protected Content !!