Kerala News

ലീഗിനെ മുന്നണി മാറ്റത്തിന് പ്രേ രിപ്പിക്കാനല്ല സെമിനാർ; കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട് ; എളമരം കരീം

ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാർ മുസ്ലിം മുസ്ലിം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാൻ അല്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.കോണ്‍ഗ്രസിനെ സഹകരിപ്പിക്കാന്‍ സിപിഐഎമ്മിന് ബുദ്ധിമുട്ടില്ല. എന്നാല്‍ ഏകീകൃത സിവില്‍ കോഡിന് കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെയും സെമിനാറിലേക്ക് ക്ഷണിച്ചേനെയെന്നും എളമരം കരീം പറഞ്ഞു കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവ്യക്തതയാണ്. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ മതനിരപേക്ഷ കക്ഷികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയുണ്ടെന്നും കളമരം കരീം പറഞ്ഞു. അതേ […]

Kerala News

‘ആര്‍എംപിക്കാര്‍ ഒറ്റുകാര്‍’എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരി പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

  • 11th July 2022
  • 0 Comments

പിടി ഉഷയ്ക്കും ആര്‍എംപി എം എൽ എ കെ കെ രമക്കും എതിരായ വിവാദ പരാമര്‍ശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ.വടകരയിലെ എംഎല്‍എ സ്ഥാനം ഒറ്റിക്കൊടുക്കലിന് പകരമായി കിട്ടിയതാണെന്ന് പി മോഹന്‍ പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. ‘രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. പത്ത് രക്തസാക്ഷികളുടെ ത്രസിപ്പിക്കുന്ന […]

Kerala News

എളമരം കരീമിന്റെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍

ഒളിമ്പ്യന്‍ പി.ടി.ഉഷയ്ക്കും, കെ.കെ.രമ എംഎല്‍എയ്ക്കുമെതിരെ എളമരം കരീം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എളമരം കരീമിന്റെ എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. പി.ടി ഉഷ ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല. പി.ടി ഉഷയുടെ നോമിനേഷന്‍ വിമര്‍ശിക്കേണ്ടതില്ല. അത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. കരീമിന്റെ ഭാഷ ശരിയായില്ല. ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയാണ് കരീം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു. ”കെ.കെ.രമ എംഎല്‍എയെക്കുറിച്ച് എളമരം കരീം പറഞ്ഞതും തെറ്റാണ്. […]

Kerala News

പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ;എളമരം കരീമിനെതിരെ സന്ദീപ് വാര്യർ

പി ടി ഉഷയെ വിമർശിച്ച സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍.പി ടി ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം രംഗത്തെത്തിയിരുന്നു.സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം. പി.ടി. ഉഷയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.എളമരം കരീം എന്ന മേല്‍വിലാസത്തില്‍ കത്തയച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തുമോ സിപിഎം ഓഫീസിലെത്തുമോ എന്നാണ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത […]

Kerala News

പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനം;അഹങ്കരിക്കരുത് എന്ന് എളമരം കരീം

കെ കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി.ഈ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനമെന്ന് എളമരം കരീം പറഞ്ഞു .ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,” എളമരം കരീം പറഞ്ഞു.വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം പ്രസംഗിച്ചു. ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പ്രസംഗം. ”വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് […]

Kerala News

വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചുവിടണം, ജമാഅത്തിന്റെ പ്രച്ഛന്നവേഷം കേരള മുസ്‌ലീം ജനത തിരസ്‌കരിച്ചു: എളമരം കരിം

ജമാ അത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ച് സിപിഐഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം.തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ ‘പ്രച്ഛന്നവേഷം’ കേരളത്തിലെ മുസ്ലിം ജനത തിരസ്‌കരിച്ചു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടെന്നും എളമരം. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ‘ഹിന്ദുത്വ’ പദ്ധതിയുടെ ഭാഗമായ ആക്രമണോത്സുകതയ്ക്ക് ന്യായീകരണം നല്‍കുന്ന ദൗത്യമല്ലാതെ മറ്റൊന്നും അവര്‍ക്ക് നിര്‍വഹിക്കാനില്ലെന്നും എളമരം.’മാധ്യമം ‘ ദിനപത്രവും ‘മീഡിയാവണ്‍ ‘ ചാനലും എല്ലാ മര്യാദയും ലംഘിച്ചു. ” കേരളത്തിലെ മുസ്ലിങ്ങളില്‍ നന്നെ ചെറിയ ഒരു […]

Kerala News

ഇരട്ട വോട്ട്; പേരുകളിൽ അധികവും ഇരട്ട സഹോദരങ്ങൾ; ചെന്നിത്തലയെ വിമര്‍ശിച്ച് എളമരം കരീം

  • 1st April 2021
  • 0 Comments

സംസ്ഥാനത്ത് ഇരട്ട വോട്ടുള്ളവരുടെ പട്ടിക വെബ്‌സൈറ്റിലൂടെ യു.ഡി.എഫ് പുറത്തുവിട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സി.പി.എം. എം.പി. എളമരം കരീം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്ന് കരീം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ചെന്നിത്തലയുടെ ആരോപണം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തിയെന്നും കരീം ആരോപിച്ചു. എളമരം കരീമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം പ്രതിപക്ഷ നേതാവ് ശ്രീ രമേശ് […]

News

വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ എളമരം കരീം എം.പി അവകാശലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ എളമരം കരീം എം.പി അവകാശലംഘന നോട്ടീസ് നല്‍കി. ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് തന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാല്‍ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതിനാല്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന […]

error: Protected Content !!