കയ്യിൽ വടി കിട്ടിയാൽ നിരന്തരം അടിക്കാനുള്ള സംഘടനയല്ല; സമസ്ത വിഷയത്തിൽ മുസ്ലിം ലീഗ്
പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ച് അപമാനിച്ച സംഭവത്തിൽ സമസ്തയെ പ്രതിരോധിച്ച് മുസ്ലിം ലീഗ്. കൈയിൽ ഒരു വടി കിട്ടിയെന്ന് കരുതി നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുടെ മത സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ പങ്കുകൾ വിസ്മരിച്ചുകൊണ്ട് ദിവസങ്ങളോളം ‘വടികൊണ്ട് അടിക്കുന്നത്’ ഭംഗിയല്ലെന്ന് കുഞ്ഞാലി കുട്ടി പറഞ്ഞു. ‘കയ്യില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ […]