ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചു,പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിവച്ചു
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.ഈദുൽ ഫിത്വർ പ്രമാണിച്ച് നാളെ നടത്താനിരുന്ന ജെ ഡി സി പരീക്ഷ ( ബാങ്കിംഗ്) ബുധനാഴ്ചയിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല. പൊതു അവധി സഹകരണ സ്ഥാപനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ […]
