kerala Kerala

ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ് ഗാഹുകള്‍

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈദ്ഗാഹുകള്‍ നടന്നു. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തിയാണ് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്ന് പാളയം ഇമാം പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമായും സഹകരിക്കരുത്. ലഹരിവിരുദ്ധ പ്രചാരണങ്ങളില്‍ വിശ്വാസി സമൂഹം മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പാളയം ഇമാം വ്യക്തമാക്കി. മലപ്പുറം മാഅദിന്‍ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ഇബ്രാഹീമുല്‍ ഖലീല്‍ […]

kerala Kerala Local

വെറുപ്പിനും വിദ്വേഷത്തിനും വംശീയതക്കുമപ്പുറം ഏകമാനവികതയും മനുഷ്യസാഹോദര്യവുമാണ് ഈ കാലത്തിന്റെ ഈ ദ് സന്ദേശമെന്ന് വി.പി. ഷൗക്കത്തലി

  • 17th June 2024
  • 0 Comments

കുന്ദമംഗലം: മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് ഈദ് ഗാഹ് സംഘടിപ്പിച്ചു. കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രശസ്ത പണ്ഡിതനും ഉജ്ജ്വലവാഗ്മിയുമായ വി.പി. ഷൗക്കത്തലി വിശ്വാസികള്‍ക്ക് ഈദ് സന്ദേശം നല്‍കി.വിശ്വാസികള്‍ ഐക്യവും സാഹോദര്യവും മുറുകെ പിടിച്ചുകൊണ്ട്ഭിന്നതകള്‍ മറന്ന് ഇബ്രാഹിമി മില്ലത്ത് മുറുകെപ്പിടിച്ചുകൊണ്ടുംമുന്നോട്ട് ഗമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഫലസ്തീനിലും ഗസ്സയിലും നരകയാതന അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.മഹല്ല് പ്രസിഡണ്ട് എം.സിബ്ഗത്തുള്ള, സെക്രട്ടറി പി.എം.ഷെരീഫുദ്ധീന്‍, ട്രഷറര്‍ പി.പി. മുഹമ്മദ്, ജോയിന്റ് ട്രഷറര്‍ റഷീദ് നടുവിലശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ […]

Kerala kerala

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍; ആഘോഷനിറവില്‍ വിശ്വാസികള്‍

  • 17th June 2024
  • 0 Comments

കൊച്ചി: ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ഇന്ന് പെരുന്നാള്‍ നമസ്‌കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. ബലി കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം […]

Kerala kerala

വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിലും പെരുന്നാള്‍ ഇന്ന്, ഉത്തരേന്ത്യയിലും ഡല്‍ഹിയിലും ചെറിയ പെരുന്നാള്‍ നാളെ

  • 10th April 2024
  • 0 Comments

തിരുവനന്തപുരം: വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്. റമദാനില്‍ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് നമസ്‌കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഡല്‍ഹിയില്‍ […]

Local News

പെരുന്നാൾ മൊഞ്ചുമായി ഈദ് മെഹന്തി ഫെസ്റ്റ് 2023

  • 26th June 2023
  • 0 Comments

ചേമഞ്ചേരി : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഈദ് മെഹന്തി ഫെസ്റ്റ് കാപ്പാട് ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ചു. ആറു വാർഡുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.വിത്യസ്തമായ ഡിസൈനുകൾ കൈകളിൽ വരച്ചു ഓരോ ടീമും ശ്രദ്ധേയമായി. പെരുന്നാൾ മൊഞ്ചുമായി നാസർ കാപ്പാടിന്റെ മൈലാഞ്ചി പാട്ടും അരങ്ങേറി.ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷരീഫ് മാസ്റ്റർ […]

Local News

സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം വളര്‍ത്തുക; ഈദ് സൗഹൃദ സംഗമവും ഈദ് ഗാഹും നടത്തി

രാജ്യത്ത് പലയിടത്തും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുന്ദമംഗലത്ത് മസ്ജിദുല്‍ ഇഹ്സാന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗഹൃദ സംഗമവും ഈദ് ഗാഹും ശ്രദ്ധേയമായി. സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റേയും അന്തരീക്ഷം വളര്‍ത്തുന്നതിന് ഇതുപോലുള്ള സൗഹൃദ സംഗമങ്ങള്‍ നാടിന് ആവശ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വര്‍ഗ്ഗങ്ങള്‍ തമ്മിലെ സംഘട്ടനമല്ല സഹകരണമാണ് ഇസ്ലാം ഉദ്‌ഘോഷിക്കുന്നതെന്ന് ഹമദ് അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. മസ്ജിദുല്‍ ഇഹ്സാന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ഈദ് സന്ദേശം […]

National News

ഈദ് ആഘോഷത്തിനിടെ ജോഥ്പൂരില്‍ സംഘര്‍ഷം; ഇന്റെര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോഥ്പൂരില്‍ സംഘര്‍ഷം. രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പ്രദേശത്ത് കല്ലേറുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങള്‍ ഉള്ള പതാകകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആളുകള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനിടെ നടന്ന കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പ്രദേശത്ത് സ്ഥാപിച്ചിരുന്ന […]

International News

ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നു; ജോ ബൈഡന്‍

ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനെയാണ് ജോ ബൈഡന്റെ പ്രതികരണം. ‘ഇന്ന്, ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഓര്‍ക്കുന്നു, ഉയിഗറുകള്‍, റോഹിങ്ക്യകള്‍, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗങ്ങള്‍ എന്നിവ നേരിടുന്ന എല്ലാവരെയും’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യുഎസിനെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നവരാണ്. എന്നാല്‍ ആഗോള തലത്തിലെ സാഹചര്യങ്ങളില്‍ ഈ വിഭാഗം വലിയ തോതില്‍ വിവേചനങ്ങളും അതിക്രമങ്ങളും […]

Kerala News

ത്യാഗത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് ബലി പെരുന്നാള്‍; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകളോടെ വിശ്വാസികള്‍

  • 21st July 2021
  • 0 Comments

ത്യാഗത്തിന്റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും. പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാംമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. […]

National News

കേരളത്തിൽ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി

  • 18th July 2021
  • 0 Comments

കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി. പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്‌വി പറഞ്ഞു. കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്ന് അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

error: Protected Content !!