ഇ.ഐ.എ 2020 കരട് വിജ്ഞാപനം; പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരം വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. നിലവില്‍ നാലര ലക്ഷത്തിലധികം കത്തുകളാണ് ഇ.ഐ.എയില്‍ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 30നകം നിര്‍ദ്ദേശങ്ങള്‍ […]
