മുട്ടക്കറി ഉണ്ടാക്കിയില്ല; ദേഷ്യം വന്നു; യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊന്നു
ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ യുവാവ് ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ ലല്ലന്‍ യാദവാണ് പ്രതി. മദ്യപിച്ചിരുന്നതായും താന്‍ പങ്കാളിയെ കൊലപ്പെടുത്തിയതായും ചോദ്യം ചെയ്യലില്‍ ലല്ലന്‍ സമ്മതിച്ചു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചെന്നും പ്രതി പറഞ്ഞു. ബിഹാറിലെ മധേപുര ജില്ലയിലെ ഔരാഹി ഗ്രാമവാസിയാണ് ലല്ലന്‍. ഡല്‍ഹിയിലെ സരായ് കാലെ […]