National News

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ്

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എ.എന്‍.ഐയാണ് ഡി.കെ ശിവകുമാറിന് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചുവെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് നേരത്തെ കര്‍ണാടകയില്‍ മുഖ്യമന്ത്രി യദ്യുരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Kerala News

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുൾപ്പടെ ഒമ്പത് പോലീസുകാർക്ക് കോവിഡ്

തിരുവനന്തപുരം: കോവിഡ് സംസ്ഥാനത്ത് വ്യാപിക്കുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. സമ്പർക്കത്തിലുള്ള മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.പൂന്തുറ പൊലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Kerala News

കോട്ടയത്ത് രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് യുവതി ഏഴ് മാസം ഗർഭിണിയാണ്

കോട്ടയം: കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന രണ്ടു വയസ്സുകാരന്റെ അമ്മയ്ക്കുംകോവിഡ്. 29 കാരിയായ യുവതി 7 മാസം ഗർഭിണിയാണ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ സ്ഥിരീകരിക്കാത്ത കുഞ്ഞിന്റെ അമ്മയുടെ രണ്ടാമത്തെ സ്രവ പരിശോധന പോസിറ്റീവ് ആവുകയായിരുന്നു. ഇവരെ വിമാനത്തവളത്തിൽ നിന്നും കൊണ്ട് വന്ന ഡ്രൈവറെയും ഭർത്താവിന്റെ അമ്മയെയും നിരീക്ഷണത്തിൽ ആക്കി. അമ്മയുമായി യുവതി സമ്പർക്കം പുലർത്തിയിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം

National News

കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു രാജ്യത്ത് മരണം 1147

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1993 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 68 പേരാണ് ഇതോടെ മരണസംഖ്യ 1147 ആയി. രാജ്യത്ത് ഏറ്റവും അധികം വ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ രോഗികൾ പതിനായിരം കടന്നു. കഴിഞ്ഞ ദിവസം മാത്രം 583 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 27 പേർ മരിച്ചു. പഞ്ചാബിൽ വ്യാഴാഴ്‌ച 105 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു രോഗബാധ […]

Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കണം : നിലപാട് തിരുത്തി ഉമ്മൻ‌ചാണ്ടി

മുഖ്യമന്ത്രിയായിരിക്കെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിർത്തിരുന്ന ഉമ്മന്‍ചാണ്ടി നിലപാട് തിരുത്തി. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും പ്രളയം ഉണ്ടായ സാഹചര്യത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി രംഗത്തെത്തിയത് . ഗാഡ്ഗില്‍ സമിതിയുടെ നിർദ്ദേശങ്ങൾ വീണ്ടും പുനപരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നുമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു അന്ന് താന്‍ റിപ്പോർട്ടിനെ എതിർത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അന്നത്തെ പൊതുസമൂഹത്തിന്‍റെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ […]

error: Protected Content !!