National

അരവിന്ദ് കെജ്രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി

  • 22nd March 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി അദ്ദേഹം പിന്‍വലിച്ചു. മദ്യനയം നടപ്പാക്കുന്നതില്‍ കെജ്രിവാളിന് നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കോഴ കൈപ്പറ്റാന്‍ വേണ്ടി മാത്രമായിരുന്നു മദ്യനയം നടപ്പാക്കിയത്. എല്ലാ ഗൂഢാലോചനയും നടപ്പാക്കിയത് കെജ്രിവാളാണെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്രിവാളിന്റെ വസതിയിലെത്തി. കെജ്രിവാള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം […]

National

അറസ്റ്റ് നിയമവിരുദ്ധം; ഇഡി പകപോക്കുകയാണെന്നും കെജ്രിവാള്‍

  • 22nd March 2024
  • 0 Comments

ഇഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു. അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കി. റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

kerala Kerala

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്;ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

  • 19th February 2024
  • 0 Comments

കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപനാണ് കൊച്ചി ഓഫിസില്‍ എത്തിയത്. ഹൈറിച്ച് ഓഫിസുകളിലെ ഇ.ഡി റെയ്ഡിനു പിന്നാലെ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍പോയതായിരുന്നു. പിന്നീട്, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതാപന്‍ ഇ.ഡിക്കുമുന്നില്‍ ഹാജരായത്. ഭാര്യ സീന ചോദ്യംചെയ്യലിന് ഹാജരാകുമോ എന്ന […]

Kerala

ബിനീഷ് കോടിയേരിക്ക് ആശ്വാസം; ജാമ്യം റദ്ദാക്കണമെന്ന ഇ ഡി ആവശ്യം സുപ്രീംകോടതി തള്ളി

  • 2nd February 2024
  • 0 Comments

ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബംഗളൂരു-മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ (38) 2020 ഒക്ടോബറിലാണ് ഇഡി അറസ്റ്റ് ചെയതത്. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലാത്ത ബിനീഷിന് ഒരു വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. […]

National News

ഹേമന്ദ് സോറന് തിരിച്ചടി;ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

  • 2nd February 2024
  • 0 Comments

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇഡി അറസ്റ്റ് നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശം നൽകി.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹർജി. […]

National News

എക്സൈസ് നയ കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ ഡി

  • 31st January 2024
  • 0 Comments

എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ ഡി.ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്.നേരത്തെ ജനുവരി 17, ജനുവരി 3, ഡിസംബർ 21, നവംബർ 2 തീയതികളിൽ സമൻസ് അയച്ചിരുന്നുവെങ്കിലും ഡൽഹി മുഖ്യമന്ത്രി ഹാജരായിരുന്നില്ല. ഇഡി സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് കെജ്രിവാളിൻ്റെ ആരോപണം.കെജ്രിവാളിന്റെ അറസ്റ്റ് ചെയുകയും വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യം. അരവിന്ദ് […]

National News

ജോലിക്ക് പകരം ഭൂമി അഴിമതി കേസ്; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി ലാലു പ്രസാദ് യാദവ്

  • 29th January 2024
  • 0 Comments

ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ ഇ ഡി ക്ക് മുന്നിൽ ഹാജരായി രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്.മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം ഇന്ന് രാവിലെ 11 മണിയോടെ പട്നയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി […]

Kerala

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

  • 29th January 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്.

Kerala

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ പേരിലുള്ള 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു

  • 25th January 2024
  • 0 Comments

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസില്‍ പ്രതികള്‍ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും പേരിലുള്ള 212 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു. ക്രിപ്‌റ്റോ കറന്‍സി വഴി പ്രതികള്‍ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി കോടതി ഈ മാസം 30ന് പരിഗണിക്കാന്‍ മാറ്റി. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നടപടി. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവില്‍ […]

Kerala News

ഫെമ ലംഘന കേസ്; ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

  • 24th January 2024
  • 0 Comments

കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനകേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എന്നാൽ രേഖകൾ ഇഡിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.

error: Protected Content !!