പുതുവത്സര ദിനത്തില്‍ ബാങ്ക് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം; തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും വില കൂടും
ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യം പുതുവർഷത്തിൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ജനങ്ങലെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ഒട്ടനവധിയാണ്. നാളെ മുതൽ ബാങ്ക് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരും. സൗജന്യ ഇടപാട് കഴിഞ്ഞുള്ള ഒരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും നല്‍കണം. 5 സൗജന്യ ഇടപാടുകളാണ് ഉപഭോക്താവിന് ലഭ്യമാവുക. മെട്രോ നഗരങ്ങളില്‍ മറ്റ് എടിഎമ്മില്‍ മൂന്ന് സൗജന്യ ഇടപാടുകളും, മറ്റ് നഗരങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. ഇതിന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് പണം നൽകേണ്ടത്. […]