കൊറോണ വൈറസ് 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍
കൊറോണ വൈറസ് മഹാമാരി ഏകദേശം 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഡിഎൻഎയിൽ പരിണാമ മുദ്ര പതിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.വാക്സിനേഷൻ വഴി ഇപ്പോഴത്തെ കോവിഡ് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും പഠനം പറയുന്നു അന്നത്തെ കൊറോണ വൈറസ് ആ പ്രദേശങ്ങളെ വർഷങ്ങളോളം ബാധിച്ചു. ഇപ്പോള്‍ സംഭവിക്കുന്നത് തലമുറകള്‍ കഴിഞ്ഞും തുടര്‍ന്നേക്കാം. ഇത് നമ്മളെ ആശങ്കപ്പെടുത്തേണ്ട വസ്തുതയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് എന്‍റാഡ് പറഞ്ഞു. കറന്‍റ് ബയോളജി ജേണലിലാണ് ഗവേഷണത്തിന്‍റെ വിശദാംശങ്ങള്‍ […]
