National

ടിബറ്റിലും നേപ്പാളിലും ഭൂചലനം; തീവ്രത 7.1

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ പ്രകമ്പനമുണ്ടായി. ഇന്ത്യന്‍ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കന്‍ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ടിബറ്റില്‍ നേപ്പാള്‍ അതിര്‍ത്തിക്കടുത്തായാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകള്‍ ഭയന്ന് വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. നേപ്പാള്‍ ഇതിനു […]

Kerala kerala

തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം

  • 16th June 2024
  • 0 Comments

തൃശൂര്‍: തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളില്‍ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനമുണ്ടായത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ […]

kerala Kerala

തൃശൂരും പാലക്കാടും ഭൂചലനം; വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി

  • 15th June 2024
  • 0 Comments

തൃശൂര്‍: തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

global GLOBAL International Trending

യുഎഇ – ഒമാന്‍ തീരത്ത് ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ- ഒമാന്‍ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യത്തെ ഭൂചലനം 3.1 ഉം അടുത്തത് 2.8 ഉം തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ചെ യുഎഇ സമയം 12:12 നും 1:53 നുമാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു. ഒമാനിലും യുഎഇയിലെ റാസല്‍ ഖൈമയിലും ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഒമാനിലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

global GLOBAL International

തയ് വാനില്‍ ശക്തമായ ഭൂചലനം;നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്

  • 3rd April 2024
  • 0 Comments

തയ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തല്‍ തകര്‍ന്നു. ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ സൂനാമി തിരകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ദ്വീപില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമെന്ന് സീസ്മോളജി സെന്റര്‍. ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോമീറ്റര്‍ തെക്കു മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകചലനത്തില്‍ ഒരു മരണം […]

National News

കച്ച് മേഖലയിൽ വീണ്ടും ഭൂ ചലനം; 4.1 തീവ്രത,ആളപായമില്ല

  • 1st February 2024
  • 0 Comments

ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

International News

8,000 കവിഞ്ഞ് മരണസംഖ്യ;കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിപേർ

  • 8th February 2023
  • 0 Comments

ഭൂചലനത്തിൽ തകർന്ന തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു.എണ്ണായിരത്തോളം പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്. കൂറ്റൻ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങൾ ഏറ്‍പ്പെടു്തതിയിരിക്കുന്ന ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്ന് നാല് […]

International News

ഇറാനില്‍ ശക്തമായ ഭൂചലനം;യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം

ഇറാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. Earthquake strikes Dubai and various parts of UAE pic.twitter.com/mXJ6OXioFY — M9 NEWS (@M9News_) July 1, 2022 pic.twitter.com/31x4FeDAEL — المركز الوطني للأرصاد (@ncmuae) […]

Kerala News

കാസര്‍ഗോഡ് നേരിയ ഭൂചലനം അനുഭവപ്പെട്ടു; വലിയ ശബ്ദത്തോടെ പ്രകമ്പനം

  • 28th June 2022
  • 0 Comments

കാസര്‍ക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാലു സെക്കന്റ് നേരം നീണ്ടു […]

International News

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1,000 കടന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, സഹായവുമായി ഐക്യരാഷ്ട്രസഭ

  • 23rd June 2022
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെ കിഴക്കന്‍ പര്‍വതപ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 1500-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളും മലഞ്ചെരിവുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. പല ജില്ലകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വാര്‍ത്താവിതരണസംവിധാനവും റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ എത്തിയിട്ടുണ്ട്. […]

error: Protected Content !!