Kerala News

‘ഞാന്‍ രാഷ്ട്രീയത്തിലേക്കല്ല പോവുന്നത് വികസനത്തിലേക്കാണ്; തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍.

  • 12th March 2021
  • 0 Comments

സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇ ശ്രീധരന്‍. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്‌നമല്ലെന്നും കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ‘പാലക്കാട് മുന്‍സിപ്പാലിറ്റി ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. നല്ല മിടുക്കന്‍മാരായ പ്രവര്‍ത്തകര്‍ ഉണ്ട്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. പാലക്കാട് ഒരു അന്യപ്രദേശമല്ലെനിക്ക്,’ ഇ ശ്രീധരന്‍ […]

Kerala News

ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല ; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍

  • 5th March 2021
  • 0 Comments

 ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇ ശ്രീധരനെപ്പോലെ ഒരാള്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു.  ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്.  മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളം ഇ ശ്രീധരനെപ്പോലെ ഒരാളെ ആഗ്രഹിക്കുന്നു. അത് യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. […]

error: Protected Content !!