ലൗ ജിഹാദ് തെരെഞ്ഞെടുപ്പ് വിഷയമല്ല; യോഗി ആദിത്യനാഥിനെ തള്ളി ഇ ശ്രീധരന്‍
ലൗ ജിഹാദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. വികസനവും വ്യവസായവുമാണ് ചര്‍ച്ചാ വിഷയം. രാഷ്ട്രീയം സംസാരിക്കാറില്ല. വികസനവും വ്യവസായവും ആണ് സംസാരിക്കാറ്. എതിര്‍സ്ഥാനാര്‍ത്ഥികളെ കുറ്റം പറയുന്നില്ല. രണ്ട് മുന്നണികള്‍ ഭരിച്ചിട്ടും സംസ്ഥാനത്ത് വികസനം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണ്. എന്‍ഡിഎയ്ക്ക് 45 മുതല്‍ 75 വരെ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
