ഇ-പോസ് മെഷീന്‍ പണിമുടക്കി;റേഷൻ വിതരണം മുടങ്ങുന്നു; കടകൾ അടക്കാനൊരുങ്ങി റേഷൻ ഉടമകൾ
സംസ്ഥാനത്ത് ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍കടകള്‍ അടച്ചിടുന്നു. തുടർച്ചയായ മൂന്നാം ദിനമാണ് ഇ പോസ് മിഷൻ തകരാറിലായത്. സാങ്കേതികതകരാര്‍ മൂലം റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകാതെ ആളുകള്‍ റേഷന്‍കടകളില്‍ നിന്ന് തിരിച്ചുപോകുകയാണ്. പലയിടത്തും റേഷന്‍ സാധനങ്ങള്‍ കിട്ടാതെ ആളുകള്‍ പ്രതിഷേധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെർവർ തകരാർ മൂലമാണ് ഇ പോസ് മിഷൻ പ്രവർത്തനരഹിതമായത് ഇ- പോസ് മെഷീനുള്ള സാങ്കേതിക തകരാര്‍ കഴിഞ്ഞദിവസങ്ങളില്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിച്ചില്ലെന്ന് വ്യാപാരി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും വ്യാപാരി […]

