ഇ- പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍
ലോക്കഡൗൺ പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള പോലീസിന്റെ ഇ-പാസിനായി ഇതുവരെ ലഭിച്ചത് 1,75,125 അപേക്ഷകൾ. ഇന്നലെ വൈകിട്ട് ഏഴുമണി വരെയുള്ള കണക്കാണിത്. ഇതിൽ 15,761 പേർക്ക് പോലീസ് യാത്രാനുമതി നൽകി. 81,797 പേർക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകൾ പരിഗണനയിലാണ്. 24 മണിക്കൂറും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് അപേക്ഷകൾ തീർപ്പാക്കുന്നത്. അതേസമയം, വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും […]
